Redmi Note 17 Pro Max India launch announced and know what to expect
10,000mAh പവറിൽ ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 10,000mAh വമ്പൻ ബാറ്ററിയും 100W അതിവേഗ ചാർജിംഗ് സപ്പോർട്ടുമുള്ള Redmi Note 17 Pro Max 5G ഫോണാണിത്. തുടർച്ചയായി മൂന്ന് ദിവസം വരെ ഫോൺ ചാർജ് ചെയ്യാതെ ഉപയോഗിക്കാമെന്നതാണ് ഫോണിന്റെ ഹൈലൈറ്റ്. ഒപ്പം ഈ റെഡ്മി 5ജിയ്ക്ക് 100 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. പ്രീമിയം സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ നതിങ്, ഗൂഗിൾ പിക്സൽ എന്നിവയ്ക്ക് പോരാളിയായാണ് ഈ റെഡ്മി ഫോൺ അവതരിപ്പിച്ചത്. പ്രോ മാക്സിനെ കൂടാതെ സീരീസിലുള്ള റെഡ്മി നോട്ട് 17 പ്രോയും ഇന്ന് ലോഞ്ച് ചെയ്തു. സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഇന്ത്യയിലെ വിലയും, വിലയ്ക്കൊത്ത ഫോണാണോ എന്നും പരിശോധിക്കാം.
6.83-ഇഞ്ച് 1.5K 120Hz AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 3,500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്.
റെഡ്മി നോട്ട് 17 പ്രോ മാക്സ് 5ജിയിൽ 100W ഹൈപ്പർചാർജ് സപ്പോർട്ട് ലഭിക്കും. ഇതിൽ 27W വയർഡ് റിവേഴ്സ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ഫോണിൽ 10,000mAh സിലിക്കൺ-കാർബൺ ബാറ്ററി നൽകിയിരിക്കുന്നു.
Power, performance, & perfection. Meet the #REDMINote17ProMax, the ultimate #mAhsterOfStrength.
— Redmi India (@RedmiIndia) September 15, 2026
✅ 10000mAh Battery
✅ 50MP AI Camera System
✅ Next-gen Snapdragon® 6 Gen 5 Processor
Sale starts 23rd September 2026. Starting at ₹44,999*.
Know More: https://t.co/iChlviBYxR pic.twitter.com/YkWcRDfpNh
OIS സപ്പോർട്ടുള്ള ഫോണിലെ മെയിൻ ക്യാമറ 50MP f/1.5 ആണ്. ഇതിൽ 8MP അൾട്രാ-വൈഡ് ക്യാമറ കൂടി വരുന്നു. 32MP ഫ്രണ്ട് ക്യാമറയാണ് ഫോണിന് മുൻവശത്തുള്ളത്. ഇത് 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നു. AI-അധിഷ്ഠിത എഡിറ്റിംഗ് ടൂളുകൾ, അണ്ടർവാട്ടർ മോഡ് സപ്പോർട്ടും ഫോണിന്റെ ഹൈലൈറ്റാണ്.
IP66, IP68, IP69, IP69K റേറ്റിംഗിൽ മികച്ച ഡ്യൂറബിലിറ്റി ഫോണിനുണ്ട്. പ്രോ മാക്‌സിന് കൂടുതൽ ശക്തമായ സ്‌നാപ്ഡ്രാഗൺ 6 ജെൻ 5 ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്.
50000 രൂപ റേഞ്ചിൽ അവതരിപ്പിച്ച ഫോൺ കൂടുതൽ ഭാരവും കനവുമുള്ളതാണെന്നത് ഒരു പോരായ്മയായി തോന്നിയേക്കാം.
Also Read: സാംസങ്ങിനോട് പറഞ്ഞേര്! ആപ്പിളിന്റെ കന്നി ഫോൾഡ് ഫോൺ, iPhone Duo എത്തി
റെഡ്മി നോട്ട് 17 പ്രോ മാക്സിന് രണ്ട് വേരിയന്റുകളാണുള്ളത്.ബേസിക് വേരിയന്റിന് 49,999 രൂപയും, 12GB + 256GB വേരിയന്റിന് 55,999 രൂപയുമാണ് വില. സെപ്തംബർ 23 ന് നടക്കുന്ന ആദ്യ വിൽപ്പനയിൽ 5,000 രൂപ വരെ ബാങ്ക് കിഴിവുണ്ട്. മാച്ച ഗ്രീൻ, സീക്രട്ട് സൺറൈസ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.