Nothing Phone 3
നിങ്ങളുടെ പുതിയ ഫോൺ മികച്ച പ്രീമിയം ഫീച്ചറുകളുള്ളതാണെന്ന് ആഗ്രഹമുണ്ടോ? മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസും പെർഫോമൻസും ഡിസ്പ്ലേയും ഒപ്പം വെറൈറ്റി ഡിസൈനും ആഗ്രഹിക്കുന്നവർക്കായി Nothing Phone 3 വിലക്കിഴിവിൽ വാങ്ങാം. ഇപ്പോൾ പ്രമുഖ ഇ-കോമേഴ്‌സ് ഭീമനായ ആമസോണിലാണ് ഓഫർ അനുവദിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഇതിന് 79,999 രൂപയാണ് വിലയെങ്കിലും ആമസോണിൽ 50000 രൂപയിലും താഴെ വാങ്ങിക്കാം. ഇതിന് ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്.
50MP ട്രിപ്പിൾ ക്യാമറയും Snapdragon 8s Gen 4 പ്രൊസസറുമുള്ള ഫോണാണിത്. നതിങ് ഫോണുകളുടെ സിഗ്നേച്ചർ സ്റ്റൈലായ ഗ്ലിഫ് ഇന്റർഫേസിലാണ് ഈ ഫോൺ നിർമിച്ചിരിക്കുന്നത്. നതിങ് ഫോണിന്റെ പ്രത്യേകതകളും ആമസോണിലെ കിഴിവും വിശദമായി അറിയാം.
84,999 രൂപയ്ക്കാണ് നതിങ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 12 ജിബി റാമും 256 GB ഇന്റേണൽ സ്റ്റോറേജുമുണ്ട്. അതേ സമയം ആമസോണിൽ ഫോണിന് വെറും 51,999 രൂപ മാത്രമാണ് ചെലവാകുന്നത്. എന്നുവച്ചാൽ നതിങ് ഫോൺ 3 നിങ്ങങൾക്ക് ഫ്ലിപ്കാർട്ടിനേക്കാൾ 20000 രൂപയുടെ അധിക ലാഭത്തിൽ ആമസോണിൽ ലഭിക്കും.
HSBC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപ കിഴിവും അനുവദിച്ചിരിക്കുന്നു. ഇങ്ങനെ സ്മാർട്ട് ഫോൺ 50000 രൂപയിലും താഴെ വിലയിൽ വാങ്ങിക്കാവുന്നതാണ്. 33950 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും നതിങ് ഫോണിന് ലഭ്യമാണ്. 1,828 രൂപയുടെ ഇഎംഐ ഓഫറും 2,903.35 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു.
Also Read: 8000mAh ബാറ്ററിയുമായി Vivo X500 Pro Max വരുന്നു; ഐഫോണിനും സാംസങ്ങിനും പകരക്കാരൻ