വേഗം വാങ്ങിയാൽ നന്ന്! Samsung Galaxy S25 Ultra 5G ഏറ്റവും കുറഞ്ഞ വിലയിൽ ആമസോണിൽ
സാംസങ്ങിന്റെ ഏറ്റവും കരുത്തുറ്റ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Samsung Galaxy S25 Ultra 5G ഇപ്പോൾ ആമസോണിൽ വിലക്കുറവിൽ വാങ്ങാം. വിപണിയിലെ വിലയേക്കാൾ വൻ തുകയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടാണ് സാംസങ് ഫോണിന് ആമസോൺ തരുന്നത്. പരിമിതകാല ഓഫറിൽ സാംസങ് ഇലക്ട്രോണിക്സിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിന് ക്യാഷ്ബാക്ക്, ഇഎംഐ ഓഫറുകളും ലഭ്യമാണ്. പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന 200MP പ്രൈമറി ക്യാമറ സെറ്റപ്പാണ് ഈ രാജകീയ സ്മാർട്ട് ഫോണിന്റെ ഹൈലൈറ്റ്.
Surveyപ്രൊഫഷണൽ ഫോട്ടോഗ്രഫി അനുഭവത്തിന് പുറമെ ഇൻസ്റ്റാഗ്രാം റീലുകളും ക്വാളിറ്റിയുള്ള ചിത്രങ്ങളും പകർത്താനുള്ള പെർഫോമൻസും ഫോണിൽ ലഭ്യമാണ്. കിടിലൻ ഫോട്ടോഗ്രഫിയും 100x സൂമിംഗും കിടിലൻ ഡിസ്‌പ്ലേയും കരുത്തുറ്റ പ്രൊസസറുമുള്ള ഈ 5G ഫോണിന്റെ ആമസോൺ ഓഫർ വിലയും പ്രധാന സവിശേഷതകളും അറിയാം.
Samsung Galaxy S25 Ultra 5G Price Offer Amazon
1,29,999 രൂപയ്ക്കാണ് ഈ സാംസങ് സ്മാർട്ട് ഫോൺ ആമസോണിൽ ലോഞ്ച് ചെയ്തത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ് സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലുള്ള ഫോണുകൾക്ക് മാത്രമാണ് ഓഫർ എന്നത് ശ്രദ്ധിക്കുക.
ഈ കോൺഫിഗറേഷനിലുള്ള ഗാലക്സി എസ്25 അൾട്രാ 93,990 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. അതേ സമയം 37000 രൂപയ്ക്ക് അടുത്ത് ഫോണിന് ആമസോൺ ഇന്ത്യയിൽ ഫ്ലാറ്റ് ഇളവ് അനുവദിച്ചിരിക്കുന്നു.
- ആമസോൺ വില: ആമസോണിന്റെ പ്രത്യേക ഓഫറിലൂടെ ഫ്ലാഗ്ഷിപ്പ് ഫോൺ ഏകദേശം 92,000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഇത് ബാങ്ക് ഓഫറൊന്നും കൂട്ടാതെയുള്ള ഫ്ലാറ്റ് ഡിസ്‌കൗണ്ടാണ്.
- ക്യാഷ്ബാക്ക് ഓഫർ: 2,760 രൂപയുടെ ക്യാഷ്ബാക്ക് ഡീലും സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജിയ്ക്ക് ലഭ്യമാണ്. Amazon Pay ICICI Bank ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഇത് പ്രയോജനപ്പെടുത്താം.
- എക്സ്ചേഞ്ച് ഡീൽ: 38000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ ലഭ്യം
- ഇഎംഐ ഓഫർ: 3,234 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 അൾട്രാ ഇഎംഐയിൽ വാങ്ങിക്കാം.
സ്റ്റോക്ക് തീരുന്നതിന് മുമ്പേ ആമസോണിൽ നിന്നും വേഗം വാങ്ങിയാൽ ലാഭമാകും.
Also Read: 330 ദിവസത്തെ ഈ BSNL പ്ലാൻ പൊളിയാണ്! ദിവസം 6 രൂപയ്ക്ക് 1.5GB ഡാറ്റയും അൺലിമിറ്റഡ് കോളിംഗും
സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജിയുടെ പ്രത്യേകതകൾ
ആൻഡ്രോയിഡിൽ മാത്രമല്ല, ഐഫോണുകളെ വരെ മലർത്തിയടിച്ച് വിപണി കീഴടക്കിയ ഫോണാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

- ഡിസ്പ്ലേ: 6.9 ഇഞ്ച് വലിപ്പമുള്ള ക്വാഡ് എച്ച്‌ഡി+ (Quad HD+) ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുമുള്ള ഫോണാണിത്. കടുത്ത വെയിലിലും സ്‌ക്രീൻ വ്യക്തമായി കാണാൻ സഹായിക്കുന്ന 2,600 nits വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ് ഫോണിനുണ്ട്. സുഗമമായ സ്ക്രോളിങ്ങിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ലഭിക്കുന്നു.
- പ്രോസസർ: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എന്ന പ്രീമിയം പ്രോസസറാണ് സ്മാർട്ട് ഫോണിലുള്ളത്.
- ക്യാമറ: ക്വാഡ് ക്യാമറ സെറ്റപ്പിലാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ നിർമിച്ചിരിക്കുന്നത്. 50MP അൾട്രാ-വൈഡ് ക്യാമറ, 10MP ടെലിഫോട്ടോ ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയുണ്ട്. OIS പിന്തുണയുള്ള 200MP മെയിൻ സെൻസറാണ് മറ്റൊരു ആകർഷണം.
- സെൽഫി സെൻസർ: സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP മുൻ ക്യാമറയുണ്ട്.
- ബാറ്ററി: സാംസങ് എസ്25 അൾട്രായിലെ 5,000mAh ബാറ്ററിയ്ക്ക് 45W ഫാസ്റ്റ് വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗ് സപ്പോർട്ടും ലഭ്യമാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
