സ്റ്റോക്ക് തീരും മുമ്പേ വാങ്ങാം, Samsung Galaxy S25 Ultra ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ!

പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികൾ കാത്തിരുന്ന ആ വമ്പൻ ഓഫർ ഇതാ എത്തിക്കഴിഞ്ഞു! സാംസങ്ങിന്റെ ഏറ്റവും കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് ഫോണായ Samsung Galaxy S25 Ultra ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ ലഭ്യമാണ്. 200MP ക്യാമറയും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള സാംസങ് ഫോണാണിത്. ഐഫോണിനെ വെല്ലുന്ന ടോപ് സ്മാർട്ട് ഫോണിന് ആമസോണിനേക്കാൾ മികച്ച ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. ഈ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഫീച്ചറുകളും ഇന്ത്യയിലെ ഓഫറുകളും വിശദമായി അറിയാം.

Samsung Galaxy S25 Ultra Price Deal Flipkart

1,29,999 രൂപ വിലയുള്ള സാംസങ് ഗാല്കസി എസ്25 അൾട്രാ ഫോണിനാണ് ഇളവ്. 12GB RAM, 256GB സ്റ്റോറേജുള്ള ഫോണിന് 25 ശതമാനം ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. ആമസോണിൽ ഇപ്പോഴുള്ള വിലയേക്കാൾ 1000 രൂപ കൂടുതൽ ഡിസ്‌കൗണ്ട് ഫ്ലിപ്കാർട്ട് തരുന്നു.

ഫ്ലാറ്റ് ഡിസ്‌കൗണ്ട്: ബാങ്ക് ഓഫറുകളൊന്നും ചേർക്കാതെ ഗാലക്സി എസ്25 അൾട്രായ്ക്ക് 97,799 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില. ഇത് ടൈറ്റാനിയം സിൽവർ ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ് സിൽവർ കളറുകളിലുള്ള ഫോണുകൾക്ക് ഒരുപോലെ ലഭിക്കുന്ന ഓഫറാണ്.

Also Read: Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!

ബാങ്ക് ഓഫറുകൾ: ആക്സിസ്, എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ 4000 രൂപ മുതൽ 4500 രൂപ വരെ കിഴിവ് ലഭിക്കും. ഇത് ചേർക്കുമ്പോൾ 95000 രൂപയ്ക്ക് ഗാലക്സി എസ്25 അൾട്രാ 5ജി വാങ്ങിക്കാനാകും.

എക്സ്‌ചേഞ്ച് ബോണസ്: പഴയ സ്മാർട്ട് ഫോൺ മാറ്റി വാങ്ങുമ്പോൾ മികച്ചൊരു തുക എക്സ്‌ചേഞ്ച് വാല്യൂ ആയി ലഭിക്കും. 93299 രൂപയ്ക്ക് ഗാലക്സി എസ്25 അൾട്രാ എക്സ്ചേഞ്ച് ഡീലിൽ വാങ്ങിക്കാം.

ഇഎംഐ: ഫ്ലിപ്കാർട്ടിലെ വമ്പൻ ഡിസ്‌കൗണ്ടുകൾ പോലെ ആകർഷകമായ ഇഎംഐ ഓഫറും ലഭിക്കുന്നു. സാംസങ് എസ്25 അൾട്രാ ഇങ്ങനെ 36 മാസത്തേക്ക് 3439 രൂപയ്ക്ക് വാങ്ങിക്കാം.

സ്റ്റോക്ക് ഏകദേശം കാലിയാകാറായി. അതിനാൽ സാംസങ് സ്മാർട്ട് ഫോൺ പെട്ടെന്ന് വാങ്ങിയാൽ ഓഫറിൽ ലഭിക്കുന്നതാണ്.

Samsung S25 Ultra Specifications

  1. ഡിസ്പ്ലേ: 6.8 ഇഞ്ച് വലിയ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയിലാണ് ഫ്ലാഗ്ഷിപ്പ് മോഡൽ കഴിഞ്ഞ വർഷം സാംസങ് അവതരിപ്പിച്ചത്.
  2. ക്യാമറ: ഗാലക്‌സി എസ് 25 അൾട്രായിൽ ക്വാഡ് ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 200 എംപി പ്രധാന സെൻസറുണ്ട്. 5x സൂം സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുണ്ട്. 50എംപി വൈഡ് ആംഗിൾ ക്യാമറയും ഫോണിലുണ്ട്. ഇതിലെ നാലാമത്തെ ക്യാമറ 3x സൂം പിന്തുണയ്ക്കുന്ന 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ്. ഫോൺ 8K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
  3. ബാറ്ററി: സാംസങ് എസ്25 അൾട്രായിൽ 5,000 mAh ബാറ്ററിയാണുള്ളത്. ഇത് 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
  4. പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഈ സ്മാർട്ട് ഫോണിലുള്ളത്. ഫോൺ അമിതമായി ചൂടാകാതിരിക്കാൻ കൂളിങ് സിസ്റ്റം ഫോണിനുണ്ട്. ഫോട്ടോ എഡിറ്റിംഗിന് എഐ സപ്പോർട്ട് ലഭിക്കുന്നതിനായി എറ്റവും നൂതനമായ ഗാലക്സി എഐ ഫീച്ചറാണ് ഫോണിലുള്ളത്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :