അമ്പമ്പോ! എന്താ ഒരു ഓഫർ, Samsung Galaxy S25 ഫോൺ 30000 രൂപ വെട്ടിക്കുറച്ചു
Samsung ആരാധകർക്കുള്ള ലോട്ടറി വാർത്തയാണിതെന്ന് പറയാം. കാരണം ഏറ്റവും പുതിയതും, ഫ്ലാഗ്ഷിപ്പ് സീരീസിലുള്ളതുമായ Samsung Galaxy S25 Plus 5G കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാം. ഇതിനായി പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം Amazon ഒന്നാന്തരം ഓഫർ പ്രഖ്യാപിച്ചു. ഒറ്റയടിക്ക് ആമസോൺ 30000 രൂപയുടെ വിലക്കിഴിവാണ് അനുവദിച്ചിട്ടുള്ളത്.
SurveySamsung Galaxy S25 Plus 5G Price Deal
സാംസങ് ഗാലക്സി എസ്25 പ്ലസ് 5ജി ഫോണിനാണ് ഓഫർ. ആമസോണിൽ 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് പരിമിതകാലത്തേക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 99999 രൂപയാണ് സ്മാർട്ട് ഫോണിന്റെ വില. എന്നാൽ ആമസോണിൽ ഇത് 30000 രൂപ വിലക്കിഴിവിൽ വിൽക്കുന്നു.
സാംസങ് എസ്25 പ്ലസ്സിന് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. എങ്കിലും ഇവയൊന്നും ചേർക്കാതെ 70000 രൂപയ്ക്കും താഴേക്ക് വില വീണു. സിൽവർ ഷാഡോയിലുള്ള സാംസങ് ഫോണിന്റെ ആമസോണിലെ വില 69,420 രൂപയാണ്. സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വന്നേക്കാം.
എന്നിരുന്നാലും സാംസങ് ഗാലക്സി എസ്25 പ്ലസ് നിങ്ങൾക്ക് എക്സ്ചേഞ്ചിൽ 50000 രൂപയ്ക്ക് വാങ്ങാം. ഇനി ബാങ്ക് ഓഫർ നോക്കുകയാണെങ്കിൽ 1500 രൂപയുടെ കിഴിവ് ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ ഈ ഓഫർ വിനിയോഗിക്കാം. ഇതുകൂടാതെ സാംസങ് ഗാലക്സി എസ്25 പ്ലസ് 3366 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാം.

സാംസങ് ഗാലക്സി എസ്25 പ്ലസ് 5ജി പ്രത്യേകതകൾ
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പിലുള്ള പ്രീമിയം മോഡൽ ഹാൻഡ്സെറ്റാണിത്. എന്നാൽ അൾട്രായുടെ അത്രയും വിലയും പെർഫോമൻസും ഇതിനില്ല. അതേ സമയം ബേസിക് വേരിയന്റായ സാംസങ് ഗാലക്സി എസ്25 നേക്കാൾ മികച്ചതുമാണ്.
6.7 ഇഞ്ച് ഡൈനാമിക് എൽടിപിഒ അമോലെഡ് 2 എക്സ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും സ്ക്രീനിനുണ്ട്. ഇതിൽ കമ്പനി അഡ്രിനോ 830 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് കൊടുത്തിരിക്കുന്നത്.
Also Read: ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, ആമസോണിൽ 50 MP+50 MP+ 50 MP ക്യാമറ Vivo 5G 60000 രൂപയ്ക്ക് താഴെ!
7 പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകൾ ഈ ഫോണിൽ ഉറപ്പിക്കാം. അതുപോലെ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്. പവറിലും അത്യാവശ്യം മികവുറ്റ ഫീച്ചർ തന്നെ സാംസങ് ഓഫർ ചെയ്യുന്നു. 4900mAh ബാറ്ററിയും 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്.
ഇനി സാംസങ് ഗാലക്സി എസ്25 പ്ലസ്സിന്റെ ഫോട്ടോഗ്രാഫിയിലേക്ക് പോകാം. ഈ ഹാൻഡ്സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50MP പ്രൈമറി ഷൂട്ടറാണ് സാംസങ് ഗാലക്സി എസ് 25 പ്ലസ്സിലുള്ളത്. 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ ഇതിനുണ്ട്. സ്മാർട്ട് ഫോണിൽ 3x ഒപ്റ്റിക്കൽ സൂമുള്ള 10 എംപി ടെലിഫോട്ടോ ഷൂട്ടറും ഉൾപ്പെടുത്തിയിരിക്കുന്നു.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, സാംസങ് 12MP ഫ്രണ്ട് സ്‌നാപ്പറാണ് ഫോണിൽ കൊടുത്തിട്ടുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile