Samsung Galaxy S25 FE Price
സാംസങ്ങിന്റെ പ്രീമിയം ഫാൻ എഡിഷൻ സ്മാർട്ട്‌ഫോണായ Samsung Galaxy S25 FE 5G വാങ്ങാൻ സുവർണാവസരം! ഫ്ലിപ്കാർട്ടിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഈ പ്രീമിയം 5G ഫോൺ ഇപ്പോൾ ആമസോണിൽ വാങ്ങാം. മികച്ച ക്യാമറയും മികച്ച പെർഫോമൻസും ഒത്തുചേർന്ന സാംസങ് സ്മാർട്ട് ഫോണാണിത്. മികച്ച വിഷ്വൽ എക്സ്പീരിയൻസിനായി ഡിസ്‌പ്ലേയും വേഗതയേറിയ പ്രൊസസ്സറും ഇതിലുണ്ട്.
പ്രൊഫഷണൽ ഗ്രേഡ് ക്യാമറ സിസ്റ്റമുള്ള സ്മാർട്ട് ഫോൺ വേണ്ടവർക്ക് ആമസോണിലെ വിലക്കിഴിവ് പ്രയോജനപ്പെടുത്താം. ഫ്ലിപ്കാർട്ടിൽ 54000 രൂപയ്ക്ക് അടുത്ത് വിലയാകുന്നെങ്കിലും ആമസോണിൽ 45000 രൂപ റേഞ്ചിൽ സ്മാർട്ട് ഫോൺ ലഭിക്കും. സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ ഇപ്പോഴത്തെ ഓഫറുകളും സവിശേഷതകളും അറിയാം.
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിൽ 54,999 രൂപയ്ക്ക് സാംസങ് എസ്25 എഫ്ഇ വിൽക്കുന്നു. ഇതേ മോഡൽ സ്മാർട്ട് ഫോണിന് വൻ ഡിസ്‌കൗണ്ടോടെ ആമസോണിൽ വാങ്ങാം. ആമസോണിൽ ഫോണിനറെ വില 45,799 രൂപയാണ്. സാംസങ് ഗാലക്സി എസ്25 എഫ്ഇയ്ക്ക് മികച്ച ബാങ്ക് ഓഫറും എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും ലഭ്യമാണ്.
Also Read: Samsung Galaxy F70 Pro 5G വിപണിയിൽ: 6000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ കരുത്തും!
കാനറ ബാങ്ക് ക്രഡിറ്റ് കാർഡിലൂടെ 900 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫോൺ 45000 രൂപയ്ക്കും താഴെ വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 33050 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭിക്കും. 1610 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എസ്25 എഫ്ഇയ്ക്ക് ആമസോൺ അനുവദിച്ചിരിക്കുന്നു.