Samsung Galaxy F70 Pro 5G വിപണിയിൽ: 6000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ കരുത്തും!

Samsung Galaxy F70 Pro 5G വിപണിയിൽ: 6000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ കരുത്തും!

സാംസങ് തങ്ങളുടെ മിഡ് റേഞ്ച് സ്മാർട്ട്ഫോണായ Samsung Galaxy F70 Pro 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച പെർഫോമൻസും നീണ്ടുനിൽക്കുന്ന ബാക്ക്അപ്പും ആഗ്രഹിക്കുന്നവർക്കുള്ള ഓപ്ഷനാണിത്. വലിയ 6000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുള്ള സ്മാർട്ട് ഫോൺ ഒരു ഓൾ റൗണ്ടർ ഫോണാണ്. മികച്ച ക്യാമറയും മികച്ച ഡിസൈനുമായി എത്തുന്ന ഗാലക്സി F70 പ്രോ 5ജിയുടെ സവിശേഷതകളും പ്രത്യേകതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy F70 Pro 5G Specifications

ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുമുള്ള 6.7 ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED സ്‌ക്രീനുള്ള ഫോണാണിത്. ഇതിൽ സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. 8GB വരെ LPDDR5x റാമും 256GB വരെ UFS 3.1 സ്റ്റോറേജും സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്സി എഫ്70 പ്രോ 5ജിയിൽ 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയാണ് സ്മാർട്ട് ഫോണിൽ നൽകിയിരിക്കുന്നത്. ഒറ്റത്തവണത്തെ ചാർജിൽ 24 മണിക്കൂറിലധികം യൂട്യൂബ് വീഡിയോ സ്ട്രീമിംഗ്, 8 മണിക്കൂറിലധികം ഗെയിമിങ്ങും ഇതിൽ സാധ്യമാണ്. 12 മണിക്കൂർ വരെ സോഷ്യൽ മീഡിയ ഉപയോഗവും ഫോണിലാകും.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 2 മെഗാപിക്സൽ മാക്രോ സെൻസറും 5 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ HDR പിന്തുണയ്ക്കുന്ന 12 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

Also Read: പവറിലും ക്യാമറയിലും രാജാവ് ഇവൻ തന്നെ! Vivo V70 FE ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ

സെർക്കിൾ ടു സെർച്ച്, ജെമിനി വോയിസ് അസിസ്റ്റന്റ് ഫീച്ചരുകളും എഐ വോയിസ് ട്രാൻസ്‌ക്രിപ്ഷനും ഡയറക്ട് വോയ്‌സ്‌മെയിൽ തുടങ്ങിയ Galaxy AI ഫീച്ചറുകളും ഫോണിലുണ്ട്.

സാംസങ് ഗാലക്സി എഫ്70 പ്രോ ഇന്ത്യയിലെ വില!

ഇന്ത്യയിൽ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ സ്മാർട്ട് ഫോൺ വിൽക്കുന്നത്. 6GB RAM + 128GB സ്റ്റോറേജുമുള്ള ഫോണിന് 25,999 രൂപയാണ് വില. 8GB + 128GB, 8GB + 256GB എന്നീ മറ്റ് രണ്ട് വേരിയന്റുകളിലും സ്മാർട്ട്ഫോൺ ലഭ്യമാണ്. ഇവയിൽ 128 ജിബി സ്റ്റോറേജ് ഫോണിന് 29,999 രൂപയും 256 ജിബി ഫോണിന് 34,999 രൂപയുമാണ് വില. ലോഞ്ച് ഓഫറുകളിലൂടെ 23,999 രൂപ മുതൽ സാംസങ് ഗാലക്സി എഫ്70 പ്രോ 5ജി വാങ്ങിക്കാനാകും.

ആൽഫ ബ്ലാക്ക്, ഓറ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. സാംസങ് ഇന്ത്യയിലും ഓൺലൈൻ സ്റ്റോറുകളിലും ഫ്ലിപ്കാർട്ടിലൂടെയും സാംസങ് സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile