Samsung Galaxy S25 FE 5G വാങ്ങാൻ പ്ലാനുണ്ടോ? ആമസോണിലെ ഓഫർ വിട്ടുകളയണ്ട

Samsung Galaxy S25 FE 5G വാങ്ങാൻ പ്ലാനുണ്ടോ? ആമസോണിലെ ഓഫർ വിട്ടുകളയണ്ട

സാംസങ്ങിന്റെ പ്രീമിയം ഫാൻ എഡിഷൻ സ്മാർട്ട്‌ഫോണായ Samsung Galaxy S25 FE 5G വാങ്ങാൻ സുവർണാവസരം! ഫ്ലിപ്കാർട്ടിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഈ പ്രീമിയം 5G ഫോൺ ഇപ്പോൾ ആമസോണിൽ വാങ്ങാം. മികച്ച ക്യാമറയും മികച്ച പെർഫോമൻസും ഒത്തുചേർന്ന സാംസങ് സ്മാർട്ട് ഫോണാണിത്. മികച്ച വിഷ്വൽ എക്സ്പീരിയൻസിനായി ഡിസ്‌പ്ലേയും വേഗതയേറിയ പ്രൊസസ്സറും ഇതിലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

പ്രൊഫഷണൽ ഗ്രേഡ് ക്യാമറ സിസ്റ്റമുള്ള സ്മാർട്ട് ഫോൺ വേണ്ടവർക്ക് ആമസോണിലെ വിലക്കിഴിവ് പ്രയോജനപ്പെടുത്താം. ഫ്ലിപ്കാർട്ടിൽ 54000 രൂപയ്ക്ക് അടുത്ത് വിലയാകുന്നെങ്കിലും ആമസോണിൽ 45000 രൂപ റേഞ്ചിൽ സ്മാർട്ട് ഫോൺ ലഭിക്കും. സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ ഇപ്പോഴത്തെ ഓഫറുകളും സവിശേഷതകളും അറിയാം.

Samsung Galaxy S25 FE 5G Price Deal Amazon

8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിൽ 54,999 രൂപയ്ക്ക് സാംസങ് എസ്25 എഫ്ഇ വിൽക്കുന്നു. ഇതേ മോഡൽ സ്മാർട്ട് ഫോണിന് വൻ ഡിസ്‌കൗണ്ടോടെ ആമസോണിൽ വാങ്ങാം. ആമസോണിൽ ഫോണിനറെ വില 45,799 രൂപയാണ്. സാംസങ് ഗാലക്സി എസ്25 എഫ്ഇയ്ക്ക് മികച്ച ബാങ്ക് ഓഫറും എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും ലഭ്യമാണ്.

Also Read: Samsung Galaxy F70 Pro 5G വിപണിയിൽ: 6000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ കരുത്തും!

കാനറ ബാങ്ക് ക്രഡിറ്റ് കാർഡിലൂടെ 900 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫോൺ 45000 രൂപയ്ക്കും താഴെ വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 33050 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭിക്കും. 1610 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എസ്25 എഫ്ഇയ്ക്ക് ആമസോൺ അനുവദിച്ചിരിക്കുന്നു.

സാംസങ് ഗാലക്സി എസ്25 എഫ്ഇ പ്രത്യേകതകൾ എന്തെല്ലാം?

  • ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുള്ള സാംസങ് സ്മാർട്ട് ഫോണിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇത് 1900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുള്ള സ്ക്രീനാണ്.
  • ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയ്ക്കുന്ന 50MP മെയിൻ ക്യാമറ ഫോണിലുണ്ട്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. സെൽഫികളും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറയുമുണ്ട്.
  • ബാറ്ററി: 45W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇതിൽ 4900mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.
  • ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ ഇതിന് IP68 റേറ്റിങ്ങുണ്ട്.
  • പ്രോസസർ: 4nm ൽ നിർമിച്ച Exynos 2400 ചിപ്‌സെറ്റാണ് സ്മാർട്ട് ഫോണിലുള്ളത്.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 വേർഷൻ ഒഎസ്സാണ് സാംസങ് എസ്25 എഫ്ഇയിലുള്ളത്.
  • കണക്റ്റിവിറ്റി: 5G, വൈ ഫൈ 6E, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എൻഎഫ്‌സി കണക്റ്റിവിറ്റി ഓപ്ഷനുകളും യുഎസ്ബി ടൈപ്പ് സി ചാർജിങ് സപ്പോർട്ടും ഈ പ്രീമിയം ഫോണിൽ ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile