samsung galaxy s25 5g phone
സാംസങ്ങിന്റെ ഏറ്റവും കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് ഫോൺ സ്വന്തമാക്കാൻ ഈ വിഷു ദിനം തന്നെയാണ് മികച്ചത്. കാരണം Samsung Galaxy S25 5G ആർക്കും വിശ്വസിക്കാനാവാത്ത വിലക്കുറവിൽ ഫ്ലിപ്കാർട്ടിൽ ലഭ്യം. മികച്ച ക്യാമറയും അതിവേഗ പ്രോസസറും ഒത്തുചേരുന്ന സാംസങ് ഇലക്ട്രോണിക്സിൽ നിന്നുള്ള പ്രീമിയം ഫോണാണിത്.
3000 രൂപയോളം ബാങ്ക് ഇളവും ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭ്യമാണ്. 256ജിബിയുടെ സാംസങ് സ്മാർട്ട് ഫോൺ 60000 രൂപയ്ക്കും താഴെ ഫ്ലിപ്കാർട്ട് വിൽക്കുന്നു. ആമസോണിനേക്കാൾ ഗംഭീരമായ ഈ വിലക്കുറവിനെ കുറിച്ചും, ഗാലക്സി എസ്25 5ജിയുടെ സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
സാംസങ്ങിന്റെ എസ്5 അൾട്രാ മോഡലിനൊപ്പമാണ് പ്രീമിയം സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. വിപണിയിലെ ഏറ്റവും നൂതനമായ പ്രോസസർ അൾട്രാ മോഡലിനൊപ്പം സീരീസിലെ സ്റ്റാൻഡേർഡ് മോഡലിലും സാംസങ് ചേർത്തു. ഈ പുതിയ സാംസങ് ഗാലക്സി എസ്25 5ജിയുടെ സവിശേഷതകളറിയാം.
വിഷു പ്രമാണിച്ച് പുതുവർഷത്തിൽ പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ പ്രീമിയം ഫോൺ സ്വന്തമാക്കാം. ഗാലക്സി എസ്25 5ജിയുടെ പുതിയ വില 60000 രൂപയിലും താഴെയാണ്.
Also Read: 50+ Happy Vishu 2026 Wishes: കണികാണുന്നേരം കമല നേത്രന്റെ… ഐശ്വര്യപൂർണമായ വിഷു ആശംസകൾ
80999 രൂപയ്ക്കാണ് 256 GB + 12 GB സ്റ്റോറേജ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന് ഫ്ലിപ്കാർട്ടിൽ ഇപ്പോഴത്തെ വില 62999 രൂപ മാത്രമാണ്. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡിലൂടെ 3150 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. 59000 രൂപയ്ക്ക് ഇങ്ങനെ സാംസങ് സ്മാർട്ട് ഫോൺ വാങ്ങിക്കാവുന്നതാണ്.
41200 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 6 മാസത്തേക്ക് 10500 രൂപയുടെ ഇഎംഐ ഡീലും ഇപ്പോൾ ലഭിക്കുന്നുണ്ട്. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്.