സാംസങ് ആരാധകർക്ക് ഇതാ ഒരു ആവേശ വാർത്ത! വിപണിയിലെ കരുത്തനായ പ്രീമിയം സ്മാർട്ട്ഫോൺ Samsung Galaxy S25 5G ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് സാംസങ് S സീരീസ് ഫോണുകൾക്ക് ഇളവ്. ആമസോൺ ഇന്ത്യയിൽ പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ വിലക്കിഴിവ് സാംസങ് ഫോണിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്.
മികച്ച ഫോട്ടോഗ്രാഫിയ്ക്ക് 50MP മെയിൻ ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഈ ഫോണിലുണ്ട്. അതിവേഗ പ്രകടനത്തിനായി S25 അൾട്രായിലുള്ള അത്യാധുനിക പ്രോസസറും സാംസങ് ഗാലക്സി എസ്25 5ജിയിൽ നൽകിയിരിക്കുന്നു. മികച്ച എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഡിസ്കൗണ്ടുകളും ചേരുമ്പോൾ, പ്രീമിയം ഫോൺ കൂടുതൽ വിലക്കിഴിവിൽ വാങ്ങാവുന്നതാണ്. ഫ്ലിപ്കാർട്ടിലെ ഈ പ്രത്യേക ഓഫറും സവിശേഷതകളും വിശദമായി അറിയാം.
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് 5ജി ഫോണാണിത്. 79999 രൂപയ്ക്കാണ് ഗാലക്സി എസ്25 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലിൽ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് മോഡലിലുള്ള, പ്രീമിയം ഫോണാണിത്.
74,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 5ജി ആമസോൺ ഇന്ത്യയിൽ ഇപ്പോൾ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വില 71,583 രൂപ മാത്രമാണ്. വിപണി വിലയിൽ നിന്നും 8400 രൂപയോളം കിഴിവും, ആമസോണിലെ വിലയേക്കാൾ 3000 രൂപ കൂടുതൽ ലാഭവും ഫ്ലിപ്കാർട്ട് ഇപ്പോൾ തരുന്നു.
Also Read: മാസം തോറുമുള്ള റീചാർജ് മറക്കാം! ഈ 4 BSNL പ്ലാനുകളിൽ 365 ദിവസത്തേക്ക് എല്ലാം അൺലിമിറ്റഡ്
ഓഫർ ഇവിടെ അവസാനിക്കുന്നില്ല, സാംസങ് എസ്25 5ജി നിങ്ങൾക്ക് 57300 രൂപയുടെ എക്സ്ചേഞ്ചിലും സ്വന്തമാക്കാവുന്നതാണ്. എന്നാൽ മാറ്റി വാങ്ങുമ്പോൾ നൽകുന്ന പഴയ ഫോണിന്റെ മോഡലും നിലവാരവും അനുസരിച്ച് ഈ വിലയിൽ വ്യത്യാസം വരും.
എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകൾക്ക് 3580 രൂപയുടെ വരെ കിഴിവും ലഭ്യമാണ്. ഇങ്ങനെ സാംസങ് ഗാലക്സി എസ്25 5ജി 68,000 രൂപയ്ക്ക് വാങ്ങിക്കാനാകും. എക്സ്ചേഞ്ചിലൂടെ പർച്ചേസ് ചെയ്യുന്നവർ, ബാങ്ക് ഓഫർ കൂടി പരിഗണിക്കുകയാണെങ്കിൽ വെറും 54000 രൂപ റേഞ്ചിൽ വാങ്ങിക്കാം.
24 മാസത്തേക്ക് 3505 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇത് ഫ്ലിപ്കാർട്ട് തരുന്ന പരിമിതകാലത്തേക്കുള്ള ഓഫറാണ്.