Buy Samsung Galaxy S24 5G phone just half price in amazon deals check offers
സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ Samsung Galaxy S24 5G ആമസോണിൽ അതിഗംഭീര വിലക്കിഴിവിൽ വാങ്ങാം. പ്രീമിയം ലുക്കും മികച്ച പെർഫോമൻസുമുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് കിഴിവ്. ഫോൺ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, സാംസങ്ങിന്റെ പ്രീമിയം ഫോൺ അതിഗംഭീര വിലക്കിഴിവിൽ ഇപ്പോൾ വാങ്ങാം.
40 ശതമാനം ഇളവാണ് ലോഞ്ച് വിലയിൽ നിന്ന് സാംസങ് എസ്24 5ജിയ്ക്ക് അനുവദിച്ചിരിക്കുന്നത്. നേരിട്ടുള്ള പ്രൈസ് ഡ്രോപ്പിന് പുറമെ, ആമസോൺ ക്യാഷ്ബാക്ക് ഓഫറും എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ആമസോൺ തരുന്നു. ട്രിപ്പിൾ റിയർ ക്യാമറയും Snapdragon 8 Gen 3 പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. സാംസങ് ഗാലക്സി എസ്24 5ജിയ്ക്കായുള്ള ഓഫറുകളെ കുറിച്ചും, സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
74,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്24 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് കിഴിവ്. 49,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ആമസോണിൽ ഫോണിന് ഇപ്പോൾ വില 45,000 രൂപ മാത്രമാണ്.
പരിമിതകാലത്തേക്കുള്ള ഓഫറിലൂടെ 1350 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 44000 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്24 5ജി വിൽക്കുന്നു. നിലവിൽ സ്മാർട്ട് ഫോണിന് എക്സ്ചേഞ്ച് ഡീൽ ലഭിക്കുന്നു. 1,582 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എസ്24 5ജിയ്ക്ക് ലഭ്യമാണ്.
Also Read: ആമസോണിൽ കിട്ടാനില്ല, Zeiss 50MP ക്യാമറ Vivo 5G ഫോൺ ഫ്ലിപ്കാർട്ടിൽ പ്രത്യേക ഓഫറിൽ!