ആമസോണിൽ കിട്ടാനില്ല, Zeiss 50MP ക്യാമറ Vivo 5G ഫോൺ ഫ്ലിപ്കാർട്ടിൽ പ്രത്യേക ഓഫറിൽ!

ആമസോണിൽ കിട്ടാനില്ല, Zeiss 50MP ക്യാമറ Vivo 5G ഫോൺ ഫ്ലിപ്കാർട്ടിൽ പ്രത്യേക ഓഫറിൽ!

സ്മാർട്ട്ഫോൺ വിപണിയിൽ ക്യാമറ പെർഫോമൻസ് കൊണ്ട് വിപ്ലവം സൃഷ്ടിച്ച വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോണിന് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന Zeiss 50MP ക്യാമറയുള്ള Vivo X100 Pro 5G യ്ക്ക് ഫ്ലിപ്കാർട്ടിലാണ് വിലക്കിഴിവ്. വ്ളോഗർമാർക്ക് ക്യാമറയിലും സ്റ്റോറേജിലും പവറിലും മികച്ച പെർഫോമൻസ് ലഭിക്കുന്ന പ്രീമിയം വിവോ ഫോണാണിത്. 512GB സ്റ്റോറേജുള്ള വിവോ എക്സ്100 പ്രോ ഫോണിന് ആമസോണിൽ സ്റ്റോക്കില്ല.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ 4000 രൂപ വരെ ബാങ്ക് കിഴിവോടെ സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. പരിമിതകാലത്തേക്കുള്ള ഓഫറിൽ മികച്ച എക്സ്ചേഞ്ച് ബോണസും ഇഎംഐ ഡീലുകളും ലഭ്യമാണ്. വിവോ എക്സ്100 പ്രോയ്ക്ക് ഫോണിന് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്ന ഈ പ്രത്യേക വിലക്കിഴിവ് എത്രയാണെന്നും, ഈ ഓഫർ എങ്ങനെ സ്വന്തമാക്കാമെന്നും അറിയാം.

Vivo X100 Pro 5G Price Drop Flipkart

16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് ഇപ്പോൾ കിഴിവ് ലഭിക്കുന്നത്. ഈ ടോപ് വേരിയന്റിന് ആമസോണിൽ സ്റ്റോക്ക് കാലിയായിരിക്കുന്നു. അതേ സമയം ഫ്ലിപ്കാർട്ട് 7000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. 96999 രൂപയുടെ വിവോ എക്സ്100 പ്രോ 5ജി ഫ്ലിപ്കാർട്ട് സൈറ്റിൽ 89,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ വർഷത്തിൽ ഫോണിനുള്ള തങ്ങളുടെ ഏറ്റവും മികച്ച ഓഫറാണ് ഇതെന്ന് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നു.

ഇനിയും കൂടുതൽ ലാഭം കണ്ടെത്താൻ ഫ്ലിപ്കാർട്ടിൽ വിവിധതരം ഓഫറുകളുണ്ട്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ കിഴിവ് ലഭിക്കും. ഇതുകൂടി ചേർത്താൽ വിവോ എക്സ്100 പ്രോ 5ജി 85999 രൂപയ്ക്ക് കൂടുതൽ വിലക്കിഴിവിൽ കൈക്കലാക്കാം.

43650 രൂപയുടെ എക്സ്ചേഞ്ച് ഡീൽ വിവോ ഫോണിന് ലഭ്യമാണ്. 3165 രൂപ നിരക്കിൽ 36 മാസത്തെ ഗഡുക്കളായി (ഇഎംഐ) 85999 രൂപയ്ക്ക് വിവോ എക്സ്100 പ്രേ വാങ്ങാനും അവസരമുണ്ട്.

vivo x100 pro

വിവോ എക്സ്100 പ്രോ 5ജി സവിശേഷതകൾ

  • ഡിസ്പ്ലേ: 6.78 ഇഞ്ച് LTPO കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് വിവോ എക്സ്100 പ്രോ 5ജി. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് വിവോ 5ജിയ്ക്ക് ലഭിക്കുന്നു.
  • ക്യാമറ: 50 മെഗാപിക്സലുള്ള, ZEISS ഒപ്റ്റിക്സുമായി ട്യൂൺ ചെയ്ത 1 ഇഞ്ച് ക്ലാസ് സോണി IMX989 മെയിൻ സെൻസർ ഫോണിലുണ്ട്. ട്രിപ്പിൾ റിയർ ക്യാമറയിൽ 50MP വൈഡ് ആംഗിൾ ക്യാമറയും, OIS സപ്പോർട്ടുള്ള 50MP ടെലിഫോട്ടോ ലെൻസും കൂടി വരുന്നു.
  • ഫ്രണ്ട് ക്യാമറ: മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ക്യാമറ ഇതിൽ കൊടുത്തിരിക്കുന്നു.
  • പ്രോസസർ: മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റിലൂടെ മികവുറ്റ പെർഫോമൻസ് സ്മാർട്ട് ഫോണിൽ ലഭിക്കുന്നു.
  • ബാറ്ററി: 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,400 എംഎഎച്ച് ബാറ്ററിയാണ് വിവോ എക്സ്100 പ്രോ 5ജിയിലുള്ളത്.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ഒഎസ്സിലാണ് ഫോൺ പുറത്തിറങ്ങിയത്. എന്നാൽ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കുള്ള അപ്ഡേറ്റ് ഇതിൽ ലഭിക്കും.

Also Read: ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ച Smartphones; നമ്മുടെ ജീവിതം മാറിയത് എങ്ങനെ?

വളരെ മികച്ച പോർട്രെയിറ്റ് ഷോട്ടുകൾക്ക് Zeiss APO Telephoto ലെൻസുള്ളതാണ് ഫോണിന്റെ ഹൈലൈറ്റ്. എന്നാൽ ഇതിന് ശേഷം കമ്പനി വിവോ എക്സ്200 പ്രോ, വിവോ എക്സ്300 പ്രോ പോലുള്ള മോഡലുകൾ അവതരിപ്പിച്ചു. എക്സ്100 പ്രോ 5ജിയേക്കാൾ കൂടുതൽ നൂതന ഫീച്ചറുകൾ ഈ മോഡലിൽ ലഭിക്കുന്നു. ഫോട്ടോഗ്രാഫി നോക്കി വാങ്ങുന്നവർക്ക്, ഫ്ലിപ്കാർട്ട് ഡീൽ പ്രയോജനകരമാകും. എന്നാൽ ഏറ്റവും പുതിയ പ്രൊസസറും കൂടുതൽ കാലം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും കൂടി പരിഗണിക്കുന്നെങ്കിൽ, പുതിയ മോഡലുകളുടെ വിലക്കിഴിവിനായി കാത്തിരിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile