Samsung Galaxy S24 5G ആമസോണിൽ ഗംഭീര ഇളവിൽ; ഈ ഓഫർ നഷ്ടപ്പെടുത്തരുത്!
സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ Samsung Galaxy S24 5G ആമസോണിൽ അതിഗംഭീര വിലക്കിഴിവിൽ വാങ്ങാം. പ്രീമിയം ലുക്കും മികച്ച പെർഫോമൻസുമുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് കിഴിവ്. ഫോൺ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, സാംസങ്ങിന്റെ പ്രീമിയം ഫോൺ അതിഗംഭീര വിലക്കിഴിവിൽ ഇപ്പോൾ വാങ്ങാം.
Survey40 ശതമാനം ഇളവാണ് ലോഞ്ച് വിലയിൽ നിന്ന് സാംസങ് എസ്24 5ജിയ്ക്ക് അനുവദിച്ചിരിക്കുന്നത്. നേരിട്ടുള്ള പ്രൈസ് ഡ്രോപ്പിന് പുറമെ, ആമസോൺ ക്യാഷ്ബാക്ക് ഓഫറും എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ആമസോൺ തരുന്നു. ട്രിപ്പിൾ റിയർ ക്യാമറയും Snapdragon 8 Gen 3 പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. സാംസങ് ഗാലക്സി എസ്24 5ജിയ്ക്കായുള്ള ഓഫറുകളെ കുറിച്ചും, സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
Samsung Galaxy S24 5G Price Drop Amazon
74,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്24 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് കിഴിവ്. 49,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ആമസോണിൽ ഫോണിന് ഇപ്പോൾ വില 45,000 രൂപ മാത്രമാണ്.
പരിമിതകാലത്തേക്കുള്ള ഓഫറിലൂടെ 1350 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 44000 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്24 5ജി വിൽക്കുന്നു. നിലവിൽ സ്മാർട്ട് ഫോണിന് എക്സ്ചേഞ്ച് ഡീൽ ലഭിക്കുന്നു. 1,582 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എസ്24 5ജിയ്ക്ക് ലഭ്യമാണ്.

സാംസങ് ഗാലക്സി എസ്24 5ജി സവിശേഷതകൾ
- ഡിസ്പ്ലേ: 6.2 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയിലാണ് സാംസങ് ഗാലക്സി എസ്24 5ജി പുറത്തിറക്കിയത്. 120Hz റിഫ്രഷ് റേറ്റ് ഫോൺ ഡിസ്പ്ലേ സപ്പോർട്ട് ചെയ്യുന്നു.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഔട്ട് ഓഫ് ബോക്സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
- പ്രോസസർ: ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC ലൂടെ മികവുറ്റ പെർഫോമൻസ് സാംസങ് പ്രീമിയം ഫോണിൽ ലഭിക്കുന്നു. ഇത് അഡ്രിനോ 750 ജിപിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
Also Read: ആമസോണിൽ കിട്ടാനില്ല, Zeiss 50MP ക്യാമറ Vivo 5G ഫോൺ ഫ്ലിപ്കാർട്ടിൽ പ്രത്യേക ഓഫറിൽ!
- ക്യാമറ: ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. 50-മെഗാപിക്സൽ വൈഡ്-ആംഗിൾ സെൻസറും 12-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസും, 10-മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും ചേർന്ന ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. സാംസങ് ഗാലക്സി എസ്24 5ജിയുടെ മുൻവശത്ത് 12-മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
- ബാറ്ററി: 25W വയർഡ് ഫാസ്റ്റ് ചാർജിംഗ് സാംസങ് ഗാലക്സി എസ്24 5ജി പിന്തുണയ്ക്കുന്നു. ഇതിൽ 4,000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.
- കണക്റ്റിവിറ്റി: ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, കണക്റ്റിവിറ്റി ഓപ്ഷനുകൾ സാംസങ് ഗാലക്സി എസ്24 5ജി സപ്പോർട്ട് ചെയ്യുന്നു. ഫോൺ ചാർജിങ്ങിനും ഫയൽ ട്രാൻസ്ഫറിനുമായി USB 3.2 Gen 1 ടൈപ്പ്-സി പോർട്ട് സജ്ജീകരിച്ചിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
