സാംസങ്ങ് ഗാലക്സി നോട്ട് 9 എത്തി ,വില ?

സാംസങ്ങ് ഗാലക്സി നോട്ട് 9 എത്തി ,വില ?
HIGHLIGHTS

സാംസങ്ങിന്റെ ഏറ്റവും പുതിയ നോട്ട് സീരിയസ്

 

സാംസങ്ങിന്റെ നോട്ട് സീരിയസ്സിലെ ഏറ്റവും പുതിയ മോഡലാണ് ഗാലക്സി നോട്ട് 9 എന്ന മോഡൽ .കഴിഞ്ഞ ദിവസ്സം ന്യൂ യോർക്കിൽ നടന്ന ചടങ്ങിൽ ഈ സ്മാർട്ട് ഫോൺ പുറത്തിറക്കി  .ഈ ചടങ്ങിൽ ഫോണിന്റെ പ്രധാന  സവിശേഷതകളും പുറത്തുവിട്ടു . അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളുടെ സവിശേഷതകളെക്കുറിച്ചാണ് .AI ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ പ്രവർത്തിക്കുന്നത് എന്നാണ് അവസാനം ലഭിക്കുന്ന വിവരങ്ങൾ .

എല്ലാ നോട്ട് സീരിയസ്സിലും ഉള്ളതുപോലെതന്നെ S-Pen ഇതിൽ ഉണ്ട് .6.4 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1440×2960 ന്റെ പിക്സൽ സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ  റാംമ്മിൽ ആണ്  ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ & 512 ജിബിയുടെ  ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .മൈക്രോ SD കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയെണെങ്കിൽ Qualcomm Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപറേറ്റിങ്‌ സിസ്റ്റം പ്രവർത്തിക്കുക . 12MP OIS 
 പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . 4,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ ക്യാമറകൾ ചിലപ്പോൾ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും ആണ് പുറത്തിറങ്ങുന്നത് .ഇതിന്റെ വിലയെക്കുറിച്ചു  പറയുകയാണെങ്കിൽ 1000 ഡോളർ മുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത് .വാട്ടർ  റെസിസ്റ്റണ്ടോടുകൂടിയ  ഈ ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo