50MP ട്രിപ്പിൾ ക്യാമറ Samsung Galaxy 5G ആമസോണിൽ മാത്രം ഈ വിലയിൽ!
Samsung Galaxy M56 5G സ്റ്റൈലിഷ് സ്മാർട്ട് ഫോൺ അതിഗംഭീര ഓഫറിൽ വാങ്ങാം. മിഡ് റേഞ്ച് വിലയിൽ വരുന്ന സ്ലിം സാംസങ് 5ജി ഫോണാണിത്. 50MP ട്രിപ്പിൾ ക്യാമറയും AMOLED+ ഡിസ്പ്ലേയും ഫോണിന്റെ ഹൈലൈറ്റാണ്. ഈ സാംസങ് ഫോണിന്റെ വിലയും ഫീച്ചറുകളും ഞങ്ങൾ പറഞ്ഞുതരാം.
SurveySamsung Galaxy M56 5G Price Cut in Amazon
33,999 രൂപയാണ് 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിന് വിലയാകുന്നത്. ഈ സ്മാർട്ട്ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ഗംഭീര കിഴിവ് ആമസോൺ അനുവദിച്ചിരിക്കുന്നു. സാംസങ് ഗാലക്സി എം56 5ജി ഹാൻഡ്സെറ്റ് 26 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്.
ഫ്ലിപ്കാർട്ടിൽ ഇതേ കളറും സ്റ്റോറേജുമുള്ള ഫോണിന് 28000 രൂപയോളം വിലയാകുന്നു. എന്നാൽ ആമസോണിൽ ഇതിന് 24999 രൂപയാണ് വില. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 750 രൂപയുടെ ഡിസ്കൌണ്ടും ലഭ്യമാണ്. ഇങ്ങനെ 24000 രൂപ റേഞ്ചിൽ സാംസങ് എം56 ഫോൺ സ്വന്തമാക്കാവുന്നതാണ്.

കൂടാതെ സാംസങ് ഫോണിന് 1000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഇതിന് 1,212 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. വർഷാവസാനം ഒരു പുതിയ ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഈ ഓഫർ വിനിയോഗിക്കാം.
Samsung M56 5G Features
6.73 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ ഈ സ്മാർട്ട് ഫോണിനുണ്ട്. സ്ലിം ഡിസൈനിലുള്ള സ്മാർട്ട് ഫോണിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനിലാണ് സ്ക്രീൻ നിർമിച്ചിരിക്കുന്നത്.
സാംസങ് ഗാലക്സി എം56 ഫോണിൽ 5,000 mAh ബാറ്ററി സജ്ജീകരിച്ചിട്ടുണ്ട്. ഇത് 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട് ഫോണിന് 6 വർഷം വരെ പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിക്കുന്നു. 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7 ഔട്ട് ഓഫ് ബോക്സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
Also Read: ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, ആമസോണിൽ 50 MP+50 MP+ 50 MP ക്യാമറ Vivo 5G 60000 രൂപയ്ക്ക് താഴെ!
ക്യാമറയിലേക്ക് വന്നാൽ ഈ സാംസങ് ഫോണിന്റെ പിൻവശത്ത് ട്രിപ്പിൾ സെൻസർ കൊടുത്തിരിക്കുന്നു. OIS സപ്പോർട്ടുള്ള 50MP പ്രൈമറി ഷൂട്ടർ സ്മാർട്ട് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ 8MP അൾട്രാവൈഡ് സെൻസറും, 2MP മാക്രോ സെൻസറും ഫോണിലുണ്ട്. ഇതിന്റെ മുൻവശത്ത് 12MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.
ഒക്ടാ-കോർ എക്സിനോസ് 1480 ചിപ്‌സെറ്റിലാണ് സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്. 8GB വരെ LPDDR5X റാമും 256GB വരെ UFS 3.1 സ്റ്റോറേജും ഗാലക്സി എം56 പിന്തുണയ്ക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile