Samsung Galaxy F36: 50MP ക്യാമറ, സൂപ്പർ AMOLED ഡിസ്പ്ലേ 20000 രൂപയ്ക്ക് താഴെ!
50MP പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്
5000mAh ബാറ്ററിയുള്ള സ്മാർട്ഫോണിന് 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു
4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഹാൻഡ്സെറ്റിനുള്ളത്
Samsung Galaxy F36: വീണ്ടും ഫോട്ടോഗ്രാഫി പ്രേമികൾക്കായി പുതിയ സാംസങ് ഫോണെത്തി കഴിഞ്ഞു. 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഹാൻഡ്സെറ്റിനുള്ളത്. കോറൽ റെഡ്, ലക്സ് വയലറ്റ്, ഓണിക്സ് ബ്ലാക്ക് മൂന്ന് കളർ ഓപ്ഷനുകളിലുള്ള ഫോണാണ് സാംസങ് ഗാലക്സി എഫ്36. ഫോണിന്റെ വിലയും ഫീച്ചറുകളും നോക്കാം.
SurveySamsung Galaxy F36: സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് വലിപ്പമുള്ള FHD+ സൂപ്പർ AMOLED ഡിസ്പ്ലേയാണ് ഗാലക്സി F36 5ജിയിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 1080×2340 പിക്സൽ റെസല്യൂഷനും ഫോണിനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഡിസ്പ്ലേയ്ക്കുണ്ട്. മികച്ച വിഷ്വൽ എക്സ്പീരിയൻസും വീഡിയോ റെക്കോഡിങ്ങും ഇതിൽ സാധ്യമാണ്.

50MP പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റാണിത്. 8MP അൾട്രാവൈഡ് ലെൻസും 2MP മാക്രോ ലെൻസും ഫോണിനുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 4K വീഡിയോ റെക്കോർഡിങ് കപ്പാസിറ്റി ഇതിലുണ്ട്.
എക്സിനോസ് 1380 പ്രോസസ്സറാണ് സ്മാർട്ഫോണിൽ കൊടുത്തിരിക്കുന്നു. മികച്ച പെർഫോമൻസും, കാര്യക്ഷമമായ മൾട്ടിടാസ്കിംഗും ഗെയിമിംഗും ഇതിലുണ്ട്.
5000mAh ബാറ്ററിയുള്ള സ്മാർട്ഫോണിന് 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഗാലക്സി F36 5ജിയിൽ കൊടുത്തിരിക്കുന്നു. സ്റ്റൈലിഷ് ഡിസൈനാണ് സാംസങ് ഗാലക്സി F36 5ജിയുടെ പ്രധാന ആകർഷണം. 7.7mm കനമുള്ള സ്ലീക്ക് ഡിസൈനാണ് ഇതിനുള്ളത്. 197 ഗ്രാം ഭാരവും, 5G കണക്റ്റിവിറ്റിയും ഇതിൽ ലഭ്യമാണ്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7 ആണ് ഫോണിലെ ഒഎസ്. 6 വർഷം വരെയുള്ള സെക്യൂരിറ്റി അപ്‌ഡേറ്റുകളും 6 പ്രധാന OS അപ്‌ഗ്രേഡുകളും കമ്പനി നൽകുന്നു.
256GB വരെ ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്ക് ഇതിലും കൂടുതൽ മെമ്മറി കപ്പാസിറ്റിയുണ്ടെങ്കിൽ, മൈക്രോ SD കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം.
സാംസങ് ഗാലക്സി F36 5G: വില
20,000 രൂപയിൽ താഴെ വിലയിലാണ് ഗാലക്സി എഫ്36 പുറത്തിറക്കിയത്. ജൂലൈ 29-ന് വിൽപ്പന ആരംഭിക്കും. 17,499 രൂപയ്ക്കാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. 6GB + 128GB സ്റ്റോറേജുള്ള ഫോണാണിത്. ടോപ് എൻഡ് വേരിയന്റിന് 18,999 രൂപയാണ് വില. 8GB + 128GB സ്റ്റോറേജുള്ള സ്മാർട്ഫോണാണിത്.
Also Read: BSNL 80 Days Plan: 80 ദിവസത്തേക്കൊരു പ്ലാനോ! ദിവസേന 2ജിബി, Unlimited കോളിങ് ലഭിക്കാനിതാ ബജറ്റ് ഓപ്ഷൻ
ജൂലൈ 29-ന് ആരംഭിക്കുന്ന ആദ്യ വിൽപ്പനയിൽ ആകർഷകമായ ലോഞ്ച് ഓഫറുണ്ട്. 15,999 രൂപ മുതലാണ് സാംസങ് ഗാലക്സി F36 5ജിയുടെ വില. 1000 രൂപയുടെ കിഴിവ് ബാങ്ക് കാർഡുകളിലൂടെയും, 500 രൂപയുടെ കൂപ്പൺ ഇളവും ആദ്യ വിൽപ്പനയിൽ ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile