സാംസങ്ങിന്റെ കിടിലൻ 2 മോഡലുകൾക്കൂടി വിപണിയിൽ എത്തുന്നു

Highlights

വിപണി കീഴടക്കാൻ സാംസങ്ങ് ഗാലക്സി C5 & C 7

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ സി 5 , സി 7 നും ആണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .സി 5 നെ കുറിച്ചു പറയുവാണെങ്കിൽ ഇതിന്റെ ഡിസ്പ്ലേ വലുപ്പം 5.2 ഇഞ്ച് ആണ് .ഇനി സി 7 ന്റെ ഡിസ്പ്ലേയ്ക്ക് സാംസങ് നൽകിയിരിക്കുന്നത് 5.7ഇഞ്ച് Hd ഡിസ്പ്ലേ വലുപ്പം ആണ് .സി 7 ന്റെ ബാറ്ററി ലൈഫിനെ കുറിച്ചു പറയുവാണെങ്കിൽ 3300 mAh ബാറ്ററി ബാക്ക് അപ്പ് ആണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 617 octa-core പ്രോസ്സസറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .4 ജിബിയുടെ മികച്ച റാംമും ,32 ജിബിയുടെ മെമ്മറി സ്‌റ്റോറേജു ഇതിനു മികച്ച പിന്തുണ നൽകുന്നു.ഇതിന്റെ രണ്ടിന്റേയും ക്യാമറ പ്രവർത്തിക്കുന്നത് 16 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയിലും ആണ് .

 

സി 5 നു ഇന്ത്യയിലെ വില എന്നു പറയുന്നത് ഏകദേശം 22300 രൂപക്ക് അടുത്തു വരും .സി 7 ന്റെ വില 26000 രൂപക്കടുത്തും വരും .അടുത്ത മാസത്തോടുകൂടി ഈ 2 മോഡലുകളും ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന . സാംസങ്ങിന്റെ ജെ 3 പ്രോ ഈ അടുത്ത സമയത്താണ് ചൈനയിൽ വിപണിയിൽ എത്തിയത് .ഇതിന്റെ വില 10000 രൂപയായിരുന്നു . ഇതിന്റെ കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല .

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile