സ്റ്റൈലിലും പെർഫോമൻസിലും പ്രീമിയം പെർഫോമൻസുള്ള സാംസങ് 5ജി ആമസോണിൽ വൻ വിലക്കുറവിൽ ലഭ്യം. ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, കരുത്തുറ്റ 5000mAh ബാറ്ററിയുമുള്ള Samsung Galaxy A55 5G ഫോണിനാണ് കിഴിവ്. ഒരു ഫ്ലാഗ്ഷിപ്പ് ഫോണിനോട് കിടപിടിക്കുന്ന മെറ്റൽ ഫ്രെയിം ഡിസൈനും ഗ്ലാസ് ബാക്കുമുള്ള സ്മാർട്ട് ഫോണാണിത്.
പകൽ വെളിച്ചത്തിലും രാത്രിയിലും ഒരുപോലെ മികച്ച ഫോട്ടോഗ്രാഫി ഫീൽ കിട്ടുന്ന സാംസങ് ഗാലക്സി എ55 ഫോണിന് ആമസോൺ സമ്മർ സെയിലിലാണ് ഓഫർ. ഫ്ലിപ്കാർട്ടിൽ ഫോണിന് സ്റ്റോക്കില്ലെങ്കിലും ആമസോണിൽ ഗാലക്സി എ55 5ജി ഗംഭീര ഇളവിലാണ് വിൽക്കുന്നത്. 6.9mm മാത്രം കനമുള്ള ഫോണിന്റെ ആമസോണിലെ ഓഫറും സവിശേഷതകളും അറിയാം.
Also Read: Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!
8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിനാണ് കിഴിവ്. 58,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എ55 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ സാംസങ് ഫോണിന് ആമസോണിൽ വില 45,900 രൂപയാകുന്നു. ആമസോൺ പേ ക്യാഷ്ബാക്ക് വഴി 1377 രൂപയുടെ കിഴിവ് ലഭിക്കും.
നിങ്ങൾക്ക് വേണമെങ്കിൽ സാംസങ് ഫോൺ 43600 രൂപയ്ക്ക് ലഭിക്കുന്നു. 1,614 രൂപയ്ക്ക് സാംസങ് ഗാലക്സി എ സീരീസിലുള്ള ഫോണിന് ഇഎംഐ ഓഫറും ലഭ്യമാണ്. ഇത് പരിമിതകാലത്തേക്കുള്ള ഓഫറാണ്.
രണ്ട് ദിവസം വരെ ബാറ്ററി കപ്പാസിറ്റിയുള്ള സാംസങ് ഗാലക്സി എ55 5ജി ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.