Samsung Galaxy A35 5G gets price drop under Rs 20000 on Flipkart Is it good to buy
വിഷു കൈനീട്ടമായി ഇതാ സാംസങ്ങിന്റെ വക ഒരു തകർപ്പൻ ഓഫർ! 5000 mAh ബാറ്ററി, 50MP ക്യാമറയുള്ള സാംസങ് സ്മാർട്ട് ഫോൺ വിലക്കുറവിൽ വാങ്ങാം. 28000 രൂപയ്ക്ക് താഴെ Samsung Galaxy A35 5G ഇപ്പോൾ ഓഫറിൽ വാങ്ങാം. പ്രീമിയം ലുക്കും കരുത്തൻ ഫീച്ചറുകളുമുള്ള ഫോണാണിത്.
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഫോണിന് ആമസോണിനേക്കാൾ 1000 രൂപയുടെ കൂടുതൽ ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. ഈ സ്റ്റൈലിഷ് സ്മാർട്ട് ഫോൺ മികച്ച ബാങ്ക് ഓഫറും, എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. സാംസ്ങ് ഗാലക്സി എ35 5ജിയുടെ സവിശേഷതകളും ഓഫറിലെ വിലയും വിശദമായി അറിയാം.
33,999 രൂപയുടെ സാംസങ് ഗാലക്സി എ35 5ജി ഫോണിനാണ് 5000 രൂപയുടെ ഇളവ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് പ്രീമിയം ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില 28,699 രൂപയ്ക്ക് വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1435 രൂപയുടെ ബാങ്ക് ഇളവും ഇപ്പോഴുണ്ട്.ഇങ്ങനെ സാംസങ് എ35 5ജി 28000 രൂപയിൽ താഴെ ലഭ്യം.
സ്മാർട്ട് ഫോൺ 20500 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ആകർഷകമായ ഇഎംഐ ഡീലും ഇപ്പോൾ ലഭ്യമുണ്ട്. 36 മാസത്തേക്ക് വെറും 1009 രൂപയ്ക്ക് ഫോൺ ഫ്ലിപ്കാർട്ട് തരുന്നു. ശ്രദ്ധിക്കേണ്ടത് 128ജിബി സ്റ്റോറേജിലുള്ള, ഓസം നേവി കളർ ഫോണിനാണ് ഇപ്പോൾ ഇളവ് ലഭിക്കുന്നത്.
IP67 മികച്ച ഡ്യൂറബിലിറ്റിയും, 50എംപി ട്രിപ്പിൾ ക്യാമറയുള്ള സാംസങ് ഗാലക്സി എ35 5ജിയുടെ ഓരോ സവിശേഷതകളും അറിയാം. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.
Also Read: Trekking Apps: ട്രെക്കിങ്ങിൽ വലിയ മാറ്റങ്ങൾക്ക് കർണാടക, ഗ്രൂപ്പ് ഇൻഷുറൻസും ട്രാക്കിങ് ആപ്പുകളും