50MP ക്യാമറ, 5000mAh ബാറ്ററി, വിഷുവിന് Samsung Galaxy A35 5G വൻ വിലക്കുറവിൽ!
വിഷു കൈനീട്ടമായി ഇതാ സാംസങ്ങിന്റെ വക ഒരു തകർപ്പൻ ഓഫർ! 5000 mAh ബാറ്ററി, 50MP ക്യാമറയുള്ള സാംസങ് സ്മാർട്ട് ഫോൺ വിലക്കുറവിൽ വാങ്ങാം. 28000 രൂപയ്ക്ക് താഴെ Samsung Galaxy A35 5G ഇപ്പോൾ ഓഫറിൽ വാങ്ങാം. പ്രീമിയം ലുക്കും കരുത്തൻ ഫീച്ചറുകളുമുള്ള ഫോണാണിത്.
Surveyസാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഫോണിന് ആമസോണിനേക്കാൾ 1000 രൂപയുടെ കൂടുതൽ ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. ഈ സ്റ്റൈലിഷ് സ്മാർട്ട് ഫോൺ മികച്ച ബാങ്ക് ഓഫറും, എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. സാംസ്ങ് ഗാലക്സി എ35 5ജിയുടെ സവിശേഷതകളും ഓഫറിലെ വിലയും വിശദമായി അറിയാം.
Samsung A35 5G Price Deal Flipkart
33,999 രൂപയുടെ സാംസങ് ഗാലക്സി എ35 5ജി ഫോണിനാണ് 5000 രൂപയുടെ ഇളവ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് പ്രീമിയം ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില 28,699 രൂപയ്ക്ക് വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1435 രൂപയുടെ ബാങ്ക് ഇളവും ഇപ്പോഴുണ്ട്.ഇങ്ങനെ സാംസങ് എ35 5ജി 28000 രൂപയിൽ താഴെ ലഭ്യം.

സ്മാർട്ട് ഫോൺ 20500 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ആകർഷകമായ ഇഎംഐ ഡീലും ഇപ്പോൾ ലഭ്യമുണ്ട്. 36 മാസത്തേക്ക് വെറും 1009 രൂപയ്ക്ക് ഫോൺ ഫ്ലിപ്കാർട്ട് തരുന്നു. ശ്രദ്ധിക്കേണ്ടത് 128ജിബി സ്റ്റോറേജിലുള്ള, ഓസം നേവി കളർ ഫോണിനാണ് ഇപ്പോൾ ഇളവ് ലഭിക്കുന്നത്.
സാംസങ് ഗാലക്സി എ35 5ജി സവിശേഷതകൾ
IP67 മികച്ച ഡ്യൂറബിലിറ്റിയും, 50എംപി ട്രിപ്പിൾ ക്യാമറയുള്ള സാംസങ് ഗാലക്സി എ35 5ജിയുടെ ഓരോ സവിശേഷതകളും അറിയാം. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.
Also Read: Trekking Apps: ട്രെക്കിങ്ങിൽ വലിയ മാറ്റങ്ങൾക്ക് കർണാടക, ഗ്രൂപ്പ് ഇൻഷുറൻസും ട്രാക്കിങ് ആപ്പുകളും
- ഡിസ്പ്ലേ: സാംസങ് ഗാലക്സി എ35 5ജിയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 6.6 ഇഞ്ച് അല്ലെങ്കിൽ 6.6 ഇഞ്ച് ക്ലാസ് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് പാനലാണ് കൊടുത്തിരിക്കുന്നത്.
- ക്യാമറ: സാംസങ് ഗാലക്സി എ35 5ജിയിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയ്ക്കുന്ന 50MP മെയിൻ സെൻസറുണ്ട്. 8MP അൾട്രാ വൈഡ്, 5MP മാക്രോ ക്യാമറ ചേർന്നതാണ് ക്യാമറ യൂണിറ്റ്. ഫോണിന് മുൻവശത്തുള്ളത് 13MP ക്യാമറയാണ്.
- ബാറ്ററി: ഇതിൽ 25 W അല്ലെങ്കിൽ 45 W വരെ വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. ഫോണിന് കരുത്ത് നൽകുന്നത് പവർഫുൾ 5,000 mAh ബാറ്ററിയാണ്. ഒരു ദിവസം മുഴുവൻ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ബാറ്ററിയാണിത്.
- പ്രോസസർ: ഇന്ത്യയിലെ മോഡലിൽ സാംസങ്ങിന്റെ തന്നെ Exynos 1380 പ്രോസസറാണ് സജ്ജീകരിച്ചിട്ടുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile