1099 രൂപക്ക് റിംഗിംഗ്‌ ബെൽസ്‌ രാജ സ്മാർട്ട് ഫോണുകൾ

Highlights

32 ജിബി മെമ്മറി സ്റ്റോറേജോടെ ,2 മെഗാപിക്സൽ ക്യാമെറയിൽ റിംഗിംഗ്‌ ബെൽസ്‌

1099 രൂപക്ക് റിംഗിംഗ്‌ ബെൽസ്‌ രാജ സ്മാർട്ട് ഫോണുകൾ

സ്മാർട്ട് രംഗത്തു കിടപിടിക്കാൻ മറ്റൊരു രാജാവ് വരുന്നു .റിംഗിംഗ്‌ ബെൽസ്‌ രാജ എന്നു പേരിട്ടിരിക്കുന്ന ഈ സ്മാർട്ട് ഫോണിന്റെ വില വെറും 1099 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

ഇനി ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുകയാണെങ്കിൽ ഇതിനു 2.80 ഇഞ്ച്‌ TFT ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ മെമ്മറി സ്റ്റോറേജിനെ കുറിച്ചാണ് .32GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌ മെമ്മറി പവർ രാജക്കുള്ളത് . ക്യാമറയെ കുറിച്ചു പറഞ്ഞാൽ 2 മെഗാപിക്‌സൽ പ്രൈമറി റിയർ ക്യാമറ എന്നിവയാണ്. 1800mAh റിമൂവബിള്‍ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് . ഡ്യുവല്‍ സിം സപ്പോര്‍ട്ട്‌ നല്‌കുന്ന സ്‌മാര്‍ട്ട്‌ഫോണിന്‌ സാധാരണ കണക്ടിവിറ്റി ഓപ്‌ഷനുകളായ ബ്ലൂടൂത്തും, FM ഉം ഉണ്ട്‌. കൂടാതെ ഓട്ടോകോള്‍ റെക്കോർഡർ , 180 ദിവസത്തെ റീപ്ലേസ്‌മെന്റ്‌ വാറന്റി, 1 വർഷത്തെ മാന്യുഫാക്‌ചറേർസ്‌ വാറന്റി എന്നിവയും ഈ പ്രധാനം ചെയുന്നു .ഇതിന്റെ 1099 രൂപയാണ് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile