നോക്കിയയുടെ പുതിയ ഒരു ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ കൂടി അണിയറയിൽ
നോക്കിയ പി വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
നോക്കിയ സി വണ്ണിനു പിന്നാലെ ഇതാ മറ്റൊരു മോഡൽ കൂടി അണിയറയിൽ ഒരുങ്ങുന്നു .നോക്കിയ പി വൺ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത് .അതിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ നോക്കിയ പുറത്തു വിടുകയുണ്ടായി .ഇതിന്റെ കൂടുതൽ വിവരങ്ങൾ നോക്കിയ പുറത്തു വിട്ടിട്ടില്ല .അവരുടെ പുതിയ സ്മാർട്ട് ഫോൺ സി വൺ വിപണിയിൽ എത്തിയതിനു ശേഷം മാത്രമേ ഇതു വിപണിയിൽ ഇറക്കു എന്നാണ് കിട്ടിയ വിവരങ്ങൾ .
Surveyമൈക്രോ സോഫ്റ്റുമായിട്ടുള്ള കാലാവധി കഴിഞ്ഞതിനു ശേഷം ആണ് നോക്കിയ വീണ്ടും സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നത് .നോക്കിയയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ വൻ വിജയങ്ങളായിരുന്നു .
നോക്കിയ സ്മാർട്ട് ഫോണുകൾ വീണ്ടും വിപണിയിൽ ഇറക്കി അവരുടെ പഴയ സാമ്പ്രാജ്യം തിരിച്ചു പിടിക്കുമെന്നു നോക്കിയയുടെ ceo പറയുകയുണ്ടായി .ഏതായാലും നോക്കിയയുടെ പുതിയ സംരംഭം പി വൺ ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിൽ തന്നെ മുന്നേറും എന്ന കാര്യത്തിൽ ഒരു തർക്കം വേണ്ട.അവരുടെ പുതിയ സ്മാർട്ട് ഫോൺ ആയ സി വണ്ണിനു മികച്ച രീതിയിൽ തന്നെ വിപണി കീഴടക്കാൻ കഴിയും എന്നുതന്നെയാണ് വിശ്വാസം .
Experienced Social Media And Content Marketing Specialist View Full Profile
