ജിയോ സിം ഇപ്പോൾ അസൂസ് ,TCL,അലക്കാട്ടേൽ സ്മാർട്ട് ഫോണുകളോടൊപ്പം
ആസ്വദിക്കാം 90 ദിവസത്തേക്ക് ജിയോ 4G
റിലയൻസിന്റെ ജിയോ ഇപ്പോൾ ഇന്ത്യയിൽ ഒരു വലിയ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത് .അവർ അത് പുറത്തിറക്കിയപ്പോൾ ആദ്യം അവരുടെ ജീവനക്കാർക്ക് മാത്രമേ സിം ലഭിക്കുക ഉണ്ടായിരുന്നുള്ളു .അതിനു ശേഷം ലൈഫ് സ്മാർട്ട് ഫോണുകളോടൊപ്പം സൗജന്യമായി ഈ സിം കൊടുക്കുവാൻ തുടങ്ങി .
Surveyപക്ഷെ അതിനു ശേഷം സാംസങ്ങിന്റെ ഉപഭോക്താക്കൾക്കും ലഭിച്ചു തുടങ്ങി .ഇപ്പോൾ ഇതാ അസൂസിന്റെ സ്മാർട്ട് ഫോണുകളോടൊപ്പവും ,TCL സ്മാർട്ട് ഫോണുകളോടൊപ്പവും ,അൽകാറ്റേൽ ഫോണുകൾക്കൊപ്പവും ഇത് ലഭിക്കുന്നു .റിലയൻസിന്റെ ഷോറൂമിൽ നിന്നോ ,മറ്റു ഡിജിറ്റൽ ഷോറൂമിൽ നിന്നോ ഈ ബ്രാൻഡ് സ്മാർട്ട് ഫോണുകൾ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് റിലയൻസിന്റെ ഈ 4ജി ലോകം ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
സിം കിട്ടിയതിനു ശേഷം 48 മണിക്കൂറിനുള്ളിൽ ഇത് ആക്ടിവേറ്റ് ആകുന്നതാണ് .സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ഒരു നല്ല ഓഫർ തന്നെയാണ് .
Experienced Social Media And Content Marketing Specialist View Full Profile
