Redmi Turbo 5 first sale starts from today know the price and features
ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണായ Redmi Turbo 5 ഇന്ത്യയിൽ വിൽപ്പന തുടങ്ങുന്നു. 7560mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററിയും 120Hz AMOLED ഡിസ്പ്ലേയുമുള്ള സ്മാർട്ട് ഫോണാണിത്. OV20B സെൻസറുള്ള റെഡ്മി ഹാൻഡ്സെറ്റിനാണ് ഇപ്പോൾ ഓഫർ. IP66+IP68+IP69+IP69K റേറ്റിങ്ങുള്ളതിനാൽ മികച്ച ഡ്യൂറബിലിറ്റിയുമുണ്ട്. ഇന്ന് മുതൽ ഓൺലൈനായും ഓഫ്ലൈനായും റെഡ്മി ടർബോ 5 വാങ്ങിക്കാം. സ്മാർട്ട് ഫോണിന്റെ വിലയും സവിശേഷതകളും പരിശോധിക്കാം.
Redmi Turbo 5 Price India
ആസ്ഫാൽറ്റ് ബ്ലാക്ക്, നൈട്രോ ബ്ലൂ, ടർബോ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. റെഡ്മി ടർബോ 5 ഫോണിന് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണുള്ളത്. ഇതിൽ 8 ജിബി + 256 ജിബി മോഡലിന് 37,999 രൂപയാകുന്നു. 12 ജിബി + 256 ജിബി മോഡലിന് 40,999 രൂപയും വിലയാകുന്നു.
Redmi Turbo 5 launched in india know the price offers and features
ജൂൺ 19 മുതൽ ആമസോൺ സൈറ്റിലും റെഡ്മി ഓൺലൈൻ സൈറ്റിസും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും. SBI, ICIC, Axis ബാങ്ക് കാർഡുകളിലൂടെ 2000 രൂപ വരെയുള്ള കിഴിവ് നേടാം. ഇങ്ങനെ റെഡ്മി ടർബോ 5 35999 രൂപ മുതൽ വാങ്ങിക്കാം. അതുപോലെ സ്മാർട്ട് ഫോണിന് 9 മാസത്തേക്കുള്ള നോ കോസ്റ്റ് EMI ഓഫറും ലഭ്യമാണ്.
റെഡ്മി ടർബോ 5 സവിശേഷതകൾ
ഡിസ്പ്ലേ: റെഡ്മി ടർബോ സീരീസിലെ കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് റെഡ്മി ടർബോ 5. 3500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് റെഡ്മി ഫോണിന് ലഭിക്കുന്നു. ഇതിൽ 6.59 ഇഞ്ച് 1.5K 120Hz AMOLED സ്‌ക്രീനാണ് കൊടുത്തിട്ടുള്ളത്.
ക്യാമറ: 50MP റെസല്യൂഷനുള്ള സോണി സെൻസറാണ് ഫോണിലുള്ളത്. ഇതിന് OIS, EIS സപ്പോർട്ടുണ്ട്. f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറയും 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ഫോണിന് ലഭിക്കുന്നു. ഫോണിന് മുൻവശത്തായി OV20B സെൻസറുള്ള 20MP ക്യാമറ വരുന്നു. ഈ ഫ്രണ്ട് ക്യാമറയ്ക്ക് 1080p വരെ 60fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ലഭിക്കുന്നു.
പ്രോസസർ: മീഡിയാടെക്കിൽ നിന്നുള്ള ഡൈമെൻസിറ്റി 8500-അൾട്രാ പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് LPDDR5 അൾട്രാ റാമും UFS 4.1 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. 5300 mm² VC കൂളിംഗ് സിസ്റ്റമുള്ള 3D ഐസ്-ലൂപ്പ് കൂളിംഗ് സിസ്റ്റവും ഫോണിലുണ്ട്.
സോഫ്റ്റ് വെയർ: ഹൈപ്പർ ഒഎസ് 3 ഔട്ട് ഓഫ് ബോക്സിലാണ് റെഡ്മി ടർബോ 5 പ്രവർത്തിക്കുന്നത്. ഇതിൽ ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണുള്ളത്. 4 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിനുണ്ട്.
ബാറ്ററി: കരുത്തുറ്റ 7560mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്. ഇത് 100W വയർഡ് ഫാസ്റ്റ് ചാർജിംഗും, 27W വയർഡ് റിവേഴ്സ് ചാർജിംഗും പിന്തുണയ്ക്കുന്നു. 100W PPS ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും റെഡ്മി ടർബോ 5 നുണ്ട്.
ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ റെഡ്മി ടർബോ 5 ഫോണിന് IP66+IP68+IP69+IP69K റേറ്റിങ്ങുണ്ട്.
കണക്റ്റിവിറ്റി: വിവിധ തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുള്ള സ്മാർട്ട് ഫോണാണിത്. 5G SA / NSA ബാൻഡുകളുണ്ട്. ഇത് ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be കണക്റ്റിവിറ്റിയും സപ്പോർട്ട് ചെയ്യുന്നു. ഫോണിന് ബ്ലൂടൂത്ത് 6.0 പിന്തുണയുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.