Redmi Note 12 Price Drop: വൻ വിലക്കുറവിൽ Redmi Note 12 വിൽപ്പനയ്‌ക്ക്‌

HIGHLIGHTS

Redmi Note 12ന് കമ്പനി ഇപ്പോൾ 2000 രൂപ വില കുറച്ചിട്ടുണ്ട്

സൺറൈസ് ഗോൾഡ്, ലൂണാർ ബ്ലാക്ക്, ഐസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ലഭിക്കും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 685 ഒക്ടാ കോർ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്

Redmi Note 12 Price Drop: വൻ വിലക്കുറവിൽ Redmi Note 12 വിൽപ്പനയ്‌ക്ക്‌

റെഡ്മി ഈ വർഷം Redmi Note 12 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി ഫോണുകൾ വാങ്ങാൻ ഇഷ്ടപ്പെടുന്നവർക്കായി കമ്പനി ഇപ്പോൾ മൊബൈലിന്റെ വില 2000 രൂപ കുറച്ചിട്ടുണ്ട്. ഈ Xiaomi സ്മാർട്ട്ഫോൺ ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഫോണിന്റെ പുതിയ വിലയും എല്ലാ വിശദാംശങ്ങളും താഴെ നൽകുന്നു

Digit.in Survey
✅ Thank you for completing the survey!

റെഡ്മി നോട്ട് 12ന്റെ പുതിയ വില

ഇപ്പോൾ റെഡ്മി പ്രധാനമായും ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് റെഡ്മി നോട്ട് 12 4G മോഡലിനാണ്. ഒറ്റയടിക്ക് 2000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. 14,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ച Redmi Note 12 12 4Gയുടെ 6GB+ 64GB വേരിയന്റിന് ഇപ്പോൾ 12,999 രൂപയാണ് വില. 16,999 രൂപയ്ക്ക് പുറത്തിറക്കിയ 6GB+ 128GB ഓപ്ഷൻ 14,999 രൂപയ്ക്ക് വാങ്ങാം.

Redmi Note 12 ലഭ്യത

ഈ റെഡ്മി മൊബൈൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. സൺറൈസ് ഗോൾഡ്, ലൂണാർ ബ്ലാക്ക്, ഐസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ലഭിക്കും.

റെഡ്മി നോട്ട് 12 സവിശേഷതകൾ

6.67 ഇഞ്ച് വലിപ്പമുള്ള വലിയ പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. 120Hz റിഫ്രഷ് റേറ്റുള്ള സൂപ്പർ അമോലെഡ് പാനലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 685 ഒക്ടാ കോർ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.

Also Read: BSNL 1999 Plan: വലിയ ഡാറ്റയും വാലിഡിറ്റിയുമുള്ള റീച്ചാർജ് പ്ലാനുമായി ഇതാ BSNL

അതോടൊപ്പം, 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമായാണ്. 5,000 mAh ബാറ്ററിയാണ് ഫോണിനുള്ളത്, അത് 33W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുമായി വരും.

Redmi Note 12 4G
Redmi Note 12 4G

ഫോട്ടോഗ്രാഫിക്ക്, പിൻ പാനലിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 50എംപി പ്രൈമറി സെൻസറും 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2എംപി മാക്രോ ലെൻസും ഇതിലുണ്ട്. അതിശയകരമായ സെൽഫികൾക്കായി മുൻവശത്ത് 13 മെഗാപിക്സൽ സെൽഫി സെൻസർ ഉണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo