വീണ്ടും ഷവോമി 5ജി ;റെഡ്മി നോട്ട് 10S 5ജി ഫോണുകൾ എത്തുന്നു

Updated on 07-Mar-2021
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു

Xiaomi Redmi Note 10S സീരിയസ്സുകളാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത്

എന്നാൽ ഈ ഫോണുകൾ ചിലപ്പോൾ പോക്കോ ഫോണുകളായി എത്തുമെന്നും റിപ്പോർട്ടുകൾ

ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകൾ കഴിഞ്ഞ ദിവസ്സമായിരുന്നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .ഷവോമി റെഡ്മി നോട്ട് 10 ,ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്നി ഫോണുകളായിരുന്നു വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ 5ജി സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 എസ് എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .എന്നാൽ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പോക്കോ ഫോണുകളായിട്ടാണ് എത്തുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട് .

XIAOMI REDMI NOTE 10S സ്മാർട്ട് ഫോണുകൾ

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.43 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 2400×1080 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G95 ലാണ് പ്രവർത്തനം നടക്കുന്നത് .Android 11 ൽ തന്നെയാണ് ഓ എസ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം വേരിയന്റുകൾ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് പിൻ ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും അതുപോലെ തന്നെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

XIAOMI REDMI NOTE 10 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 90Hz റിഫ്രഷ് റേറ്റും  ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത് .Android 11 ൽ തന്നെയാണ് ഓ എസ് പ്രവർത്തനം നടക്കുന്നത് .

എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .5,000mAhന്റെ (*supports 18W fast charging out-of-the-box )ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :