108എംപി ക്യാമറയിൽ റെഡ്മി K40 സീരിയസ്സ് വിപണിയിൽ എത്തുന്നു

108എംപി ക്യാമറയിൽ റെഡ്മി K40 സീരിയസ്സ് വിപണിയിൽ എത്തുന്നു
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

Snapdragon 888 പ്രോസ്സസറുകളിൽ ചിലപ്പോൾ ഈ ഫോണുകൾ പ്രതീക്ഷിക്കാം

അതുപോലെ തന്നെ 108 എംപി ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി കെ 40 കൂടാതെ ഷവോമിയുടെ റെഡ്മി കെ 40 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .പുറത്തുവരുന്ന ഫീച്ചർ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് .

ഷവോമിയുടെ റെഡ്മി കെ 40 സ്മാർട്ട് ഫോണുകൾ റിപ്പോർട്ടുകൾ പ്രകാരം Snapdragon 870 പ്രോസ്സസറുകളിലും അതുപോലെ തന്നെ ഷവോമി റെഡ്മി കെ 40 പ്രൊ സ്മാർട്ട് ഫോണുകൾ റിപ്പോർട്ടുകൾ പ്രകാരം Snapdragon 888 പ്രോസ്സസറുകളിലും ആണ് വിപണിയിൽ എത്തുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഇതിനു ലഭിക്കുന്നതാണ് .

 Redmi K40 and K40 Pro feature 6.81-inch QHD+ (3200 x 1440 pixels) resolution display

കൂടാതെ ഈ ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഓൺലൈനിൽ ലീക്ക് ആകുകയുണ്ടായി .അത്തരത്തിൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ രണ്ടു ഫോണുകളും 6.81 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 3200 x 1440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകളിൽ നോക്കുകയാണെങ്കിൽ ഷവോമി റെഡ്മി കെ 40 കൂടാതെ ഷവോമി റെഡ്മി കെ 40 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാംമ്മിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 108 മെഗാപിക്സലിന്റെ ക്യാമറകൾ തന്നെയാകും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ .108 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ ,5 മെഗാപിക്സൽ മാക്രോ ക്യാമറകൾ ,2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 30 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു ലഭിക്കുന്നതായിരിക്കും .കൂടാതെ 4,500mAh ബാറ്ററി ,5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo