Redmi A4 5G First Sale: ഫാസ്റ്റ് Snapdragon ഉള്ള ഒരേയൊരു ബജറ്റ് ഫോൺ, 8,499 രൂപയ്ക്ക് വാങ്ങാം

HIGHLIGHTS

10,000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിലെത്തിയ Redmi A4 5G First Sale ഇന്ന്

8,499 രൂപയ്ക്ക് സ്നാപ്ഡ്രാഗൺ പ്രോസസറുള്ള 5ജി ഫോണെന്നത് വളരെ വിരളമാണ്

നവംബർ 27 ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു

Redmi A4 5G First Sale: ഫാസ്റ്റ് Snapdragon ഉള്ള ഒരേയൊരു ബജറ്റ് ഫോൺ, 8,499 രൂപയ്ക്ക് വാങ്ങാം

10,000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിലെത്തിയ Redmi A4 5G First Sale ഇന്ന്. Snapdragon 4 Gen 2 SoC പ്രോസസറുള്ള ഇന്ത്യയിലെ ആദ്യത്തെ ലോ ബജറ്റ് ഫോണാണിത്. പ്രോസസറിൽ മാത്രമല്ല് കരുത്തുറ്റ ബാറ്ററിയിലും, സോഫ്റ്റ് വെയറിലും ക്യാമറയിലുമെല്ലാം ഇത് മികച്ച ഫോണാണ്.

Digit.in Survey
✅ Thank you for completing the survey!

5,160mAh ബാറ്ററിയും ആൻഡ്രോയിഡ് 14 ഒഎസ്സുമായാണ് Redmi 5G വിപണിയിലെത്തിയത്. 8,499 രൂപയ്ക്ക് സ്നാപ്ഡ്രാഗൺ പ്രോസസറുള്ള 5ജി ഫോണെന്നത് വളരെ വിരളമാണ്. നവംബർ 27 ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു.

ഇന്ത്യക്കാർ കാത്തിരിക്കുന്ന വിൽപ്പനയാണിത്. ഇത്രയും മികച്ച ഫീച്ചറുകൾ ഉണ്ടെങ്കിലും ഫോൺ എയർടെൽ വരിക്കാർക്ക് ഗുണം ചെയ്യില്ല. Redmi A4 5G വിലയും വിൽപ്പനയും ഫീച്ചറുകളും അറിയാം.

redmi a4 5g first sale
10,000 രൂപയ്ക്ക് താഴെ 5G Phone

Redmi A4 5G വിൽപ്പനയും ലോഞ്ച് ഓഫറും

രണ്ട് വേരിയന്റുകളാണ് ഈ റെഡ്മി ഫോണിനുള്ളത്. 4GB + 64GB സ്റ്റോറേജും, 4GB + 128GB സ്റ്റോറേജുമാണിവ. ഇതിൽ കുറഞ്ഞ വേരിയന്റിന് 8,499 രൂപയാണ് വില. 128GB സ്റ്റോറേജുള്ള സ്മാർട്ഫോണിന് 9,499 രൂപയാകും. വാങ്ങാനുള്ള ലിങ്ക്. ആമസോണിലൂടെ വാങ്ങുമ്പോൾ 500 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടും ലഭിക്കുന്നു.

ഫോൺ ആമസോൺ, Mi.com, Xioami റീട്ടെയിൽ സ്റ്റോറുകളിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു. റെഡ്മി എ4 സ്മാർട്ഫോൺ 2 വ്യത്യസ്ത കളറുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ എന്നീ കളർ വേരിയന്റുകളാണ് ഫോണിനുള്ളത്.

റെഡ്മി A4 5G: സ്പെസിഫിക്കേഷൻ

6.88 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയിലാണ് റെഡ്മി 5ജി വരുന്നത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. സ്നാപ്ഡ്രാഗൺ 4 Gen 2 ചിപ്പ് ആണ് ഇതിലെ ചിപ്സെറ്റ്. ഫോൺ രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റ് നൽകുന്നു. അതുപോലെ നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും ഇതിലുണ്ട്. റെഡ്മി എ4 ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Xiaomi HyperOS-ൽ പ്രവർത്തിക്കുന്നു.

50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ടൈം-ലാപ്‌സ്, പോർട്രെയിറ്റ് മോഡ്, 10x സൂം സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്. ഇതിന് 5MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഫോണിലെ ബാറ്ററി 5,160mAh ആണ്. ഇത് 18W സ്പീഡിൽ ചാർജാകുന്നു. ഫോൺ വാങ്ങുമ്പോൾ 1,999 രൂപ വിലയുള്ള 33W ചാർജറും ലഭിക്കുന്നു.

Also Read: Black Friday Sale: വേട്ടയ്യനിലെ Samsung Flip Phone 20000 രൂപ വിലക്കുറവിൽ!

redmi a4 5g first sale
റെഡ്മി എ4

ബ്ലൂടൂത്ത് 5.3, 4G, 5G, ഡ്യുവൽ ബാൻഡ് Wi-Fi, മൈക്രോഎസ്ഡി സ്ലോട്ട് എന്നിവയെല്ലാം ഫോണിലുണ്ട്. 3.5mm ഹെഡ്ഫോൺ ജാക്കും ഈ 5ജി സ്മാർട്ഫോണിലുണ്ട്. റെഡ്മി ഫോണിൽ സൈഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. IP52 റേറ്റിങ്ങുള്ള ഫോണാണിത്. ഇതിന്റെ പിൻവശത്ത് ഗ്ലാസ് പാനലും മുൻവശത്ത് ഗ്ലാസ് പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു.

എന്നാൽ എയർടെൽ 5ജി സ്മാർട്ഫോണിൽ സപ്പോർട്ട് ചെയ്യുന്നില്ല. അതിനാൽ എയർടെൽ വരിക്കാർക്ക് റെഡ്മി എ4 5ജി ഗുണം ചെയ്യുന്നില്ലെന്ന് പറയാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo