വെറും 6499 രൂപയ്ക്ക് ഷവോമി ഫോണുകൾ ഇതാ പുറത്തിറക്കി

Updated on 07-Sep-2022
HIGHLIGHTS

ഷവോമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

Redmi A1 എന്ന സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു .Redmi A1 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വില തന്നെയാണ് .6499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

Redmi A1

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.52 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio A22 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .6499 രൂപയാണ് ഇതിന്റെ വില വരുന്നത് .

Redmi 11 Prime 4G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  MediaTek Helio G99 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് 12999 രൂപയാണ് .14999 രൂപയാണ് 6 ജിബി റാം വേരിയന്റുകൾക്ക് വരുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :