റിയൽമിയുടെ കൊമ്പൻ X7 പ്രൊ ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്

റിയൽമിയുടെ കൊമ്പൻ X7 പ്രൊ ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്
HIGHLIGHTS

റിയൽമിയുടെ X7 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ

29999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത്

ഉച്ചയ്ക്ക് 12 മണിയ്ക്ക് ആണ് സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നത്

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .റിയൽമിയുടെ X7 കൂടാതെ റിയൽമിയുടെ X7 പ്രൊ എന്നി സീരിയസ്സുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ Realme X7 Pro ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Realme X7 Pro -സവിശേഷതകൾ 

Realme X7 Pro specifications

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55  ഇഞ്ചിന്റെ സൂപ്പർ  AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  120Hz റേറ്റ്  കാഴ്ചവെക്കുന്നുണ്ട് . Corning Gorilla Glass സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് . octa-core Dimensity 1000+ SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ  സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Realme X7പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ portrait സെൻസറുകൾ + 2  മാക്രോ  സെൻസറുകൾ എന്നിങ്ങനെയാണുള്ളത് .കൂടാതെ 32 എംപി സെൽഫിയും ലഭിക്കുന്നതാണ് .

ബാറ്ററിയിലേക്കു വരുകയാന്നെകിൽ  4,500mAh ന്റെ (65W fast charging )ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 29999 രൂപയാണ് വില വരുന്നത് .ഫെബ്രുവരി 10 മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo