Realme Narzo 80 പ്രോ, 80X: 50MP Sony ക്യാമറ, 6000mAh ബാറ്ററിയുള്ള പുത്തൻ Realme Phones എത്തി, 13999 രൂപ മുതൽ…

HIGHLIGHTS

റിയൽമി ഇതാ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി 2 പുത്തൻ Realme Phones പുറത്തിറക്കി

പുതിയ ചിപ്സെറ്റും, വലിയ ബാറ്ററികളും ഫാസ്റ്റ് ചാർജിങ്ങുമുള്ള സ്മാർട്ഫോണുകളാണിവ

ഇന്ന് 6 മണി മുതൽ രണ്ട് ഫോണുകളുടെയും ഏർലി ബേർഡ് സെയിൽ ആരംഭിക്കുന്നു

Realme Narzo 80 പ്രോ, 80X: 50MP Sony ക്യാമറ, 6000mAh ബാറ്ററിയുള്ള പുത്തൻ Realme Phones എത്തി, 13999 രൂപ മുതൽ…

റിയൽമി ഇതാ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി 2 പുത്തൻ Realme Phones പുറത്തിറക്കി. Realme Narzo 80 Pro, റിയൽമി Narzo 80x ഫോണുകളാണ് ഇന്ത്യയിൽ എത്തിയത്. റിയൽമി നാർസോ 70 പ്രോയുടെ പിൻഗാമിയായി വന്ന 80 പ്രോ ഫോണിന് 19999 രൂപ മുതൽ വില ആരംഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

നാർസോ 70x ഫോണിന്റെ ഈ വർഷത്തെ വേർഷൻ Narzo 80x 13,999 രൂപയിലുള്ള ഫോണാണ്. ഇതിന്റെ ടോപ് വേരിയന്റിന് Rs 14,999 ആകും. പുതിയ ചിപ്സെറ്റും, വലിയ ബാറ്ററികളും ഫാസ്റ്റ് ചാർജിങ്ങുമുള്ള സ്മാർട്ഫോണുകളാണിവ.

ഇന്ന് 6 മണി മുതൽ രണ്ട് ഫോണുകളുടെയും ഏർലി ബേർഡ് സെയിൽ ആരംഭിക്കുന്നു. ഏപ്രിൽ 11-ന് വൈകിട്ട് 6 മണി മുതൽ ലിമിറ്റഡ് സെയിൽ സംഘടിപ്പിച്ചിട്ടുണ്ട്. realme.com, ആമസോൺ വഴിയാണ് ഇവ ലഭ്യമാകുക.

Realme Narzo 80 Pro ഫീച്ചറുകൾ

ഇത് സ്പീഡ് സിൽവറും റേസിംഗ് ഗ്രീനും കളറുകളിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

ഡിസ്‌പ്ലേ: 6.77 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും, 180Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഫോണാണിത്. 4,500 nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.

പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 7400 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. AnTuTu 780,000-ത്തിലധികം സ്‌കോർ ചെയ്‌ത ഫോണാണിത്.

ക്യാമറ: 50MP സോണി IMX882 പ്രൈമറി ക്യാമറയാണ് റിയൽമി നാർസോ 80 പ്രോയിലുള്ളത്. OIS സപ്പോർട്ടും, 20x വരെ ഡിജിറ്റൽ സൂമും ഇതിനുണ്ട്. 2MP മോണോക്രോം സെൻസറും ഫോണിനുണ്ട്. ഇതിൽ 16MP ഫ്രണ്ട് ക്യാമറയുണ്ട്.

സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ആണ് ഫോണിലെ സോഫ്റ്റ് വെയർ.

ബാറ്ററി, ചാർജിംഗ്: 80W ഫാസ്റ്റ് ചാർജിങ്ങിനെ ഈ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 6,000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മറ്റ് ഫീച്ചറുകൾ: സൈക്ലോൺ വിസി കൂളിംഗ്, 90fps BGMI സപ്പോർട്ടോടെ വന്ന ഫോണാണിത്. IP66/IP68/IP69 പൊടി, ജല പ്രതിരോധിക്കുന്നു.

Realme Narzo 80x ഫീച്ചറുകൾ

ഡീപ് ഓഷ്യൻ, സൺലിറ്റ് ഗോൾഡ് നിറങ്ങളിലാണ് 80x മോഡൽ നിർമിച്ചത്.

ഡിസ്‌പ്ലേ: 6.72-ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണ് നാർസോ 80x-ൽ കൊടുത്തിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റും, 950 nits പീക്ക് ബ്രൈറ്റ്‌നെസ്സും ഇതിനുണ്ട്. 180Hz ടച്ച് സാമ്പിൾ റേറ്റും ഈ റിയൽമി ഫോണിലുണ്ട്.

പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 6400 ചിപ്‌സെറ്റ് പ്രവർത്തിക്കുന്നു.

ക്യാമറ: 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് പിന്നിൽ 2MP പോർട്രെയിറ്റ് ക്യാമറയും ഉണ്ട്. ഈ റിയൽമി സ്മാർട്ഫോണിൽ 8MP ഫ്രണ്ട് ക്യാമറയും ലഭിക്കും.

ബാറ്ററി, ചാർജിംഗ്: 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള realme UI 6.0 ആണ് ഒഎസ്.

മറ്റ് ഫീച്ചറുകൾ: വെള്ളം, പൊടി പ്രതിരോധിക്കുന്നതിന് ഇതിന് IP69 റേറ്റിങ്ങുണ്ട്. മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സപ്പോർട്ടും ഇതിനുണ്ട്.

Also Read: Exclusive Offer: 30X സ്പേസ് സൂം, 1TB സ്റ്റോറേജുള്ള Samsung Galaxy FE ഫോൺ 35000 രൂപയ്ക്ക് താഴെ വാങ്ങാം

Realme Narzo 80 Pro വില എത്ര?

മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പ്രോ മോഡൽ അവതരിപ്പിച്ചത്. 8ജിബി റാമുള്ള 2 ഫോണുകളും 12ജിബിയുടെ ടോപ് വേരിയന്റുമാണുള്ളത്. 8GB + 128GB ഫോണിന് 19,999 രൂപയാകും. 8GB + 256GB ഫോണിന് 21,499 രൂപയാകും. 12GB + 256GB മോഡൽ ഫോണിന് 23,499 രൂപയും വിലയാകും.

Realme Narzo 80x വില എത്ര?

റിയൽമി നാർസോ 80x സ്മാർട്ഫോൺ 2 വ്യത്യസ്ത സ്റ്റോറേജുകളിലാണ് അവതരിപ്പിച്ചത്. 6GB + 128GB വരുന്ന കുറഞ്ഞ മോഡൽ 13,999 രൂപയാകും. 8GB + 128GB ഫോണിന് 14,999 രൂപയുമാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo