realme നിർത്തുന്ന മട്ടില്ല, AI ക്യാമറ, 5000 mAh ബാറ്ററി! 12000 രൂപ റേഞ്ചിൽ വീണ്ടും ബജറ്റ് ഫോൺ…. TECH NEWS

realme നിർത്തുന്ന മട്ടില്ല, AI ക്യാമറ, 5000 mAh ബാറ്ററി! 12000 രൂപ റേഞ്ചിൽ വീണ്ടും ബജറ്റ് ഫോൺ…. TECH NEWS
HIGHLIGHTS

നിലവിൽ വിയറ്റ്നാമിൽ മാത്രമാണ് realme C65 പുറത്തിറക്കിയത്

മറ്റ് വിപണികളിലും ഫോൺ ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം

5000 mAh ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്

ബജറ്റ് ലിസ്റ്റിൽ പുതിയ സ്മാർട്ഫോണുമായി Realme. 12000-16000 രൂപയിലുള്ള realme C65 ആണ് ലോഞ്ച് ചെയ്തത്. മീഡിയാടെക് ഡൈമൻസിറ്റി G85 SoC പ്രോസസറുള്ള ഫോണാണിത്.

നിലവിൽ വിയറ്റ്നാമിൽ മാത്രമാണ് റിയൽമി സി65 പുറത്തിറക്കിയത്. മറ്റ് വിപണികളിലും ഫോൺ ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. 5000 mAh ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഫോണിന്റെ ഫീച്ചറുകളും വിലയും വേരിയന്റുകളും നോക്കാം.

realme C65 സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിലുണ്ടാകുക. 720×1,604 പിക്‌സൽ റെസല്യൂഷൻ റിയൽമി സി65 ഡിസ്പ്ലേയ്ക്കുണ്ട്. 12nm മീഡിയാടെക് ഹീലിയോ G85 SoC ആണ് പെർഫോമൻസിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ മാലി G52 GPU, LPDDR4x റാം എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

realme C65
realme C65

ക്യാമറ സ്പെസിഫിക്കേഷൻ

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണാണ് റിയൽമി സി65. f/1.8 അപ്പേർച്ചറും 79.5 ഡിഗ്രി വ്യൂ ഫീൽഡും പ്രൈമറി ക്യാമറയിലുണ്ട്. ഈ മെയിൻ സെൻസർ 50-മെഗാപിക്സലിന്റേതാണ്. AI സപ്പോർട്ടുള്ള ഡ്യുവൽ ക്യാമറയാണ് സി സീരീസിലുള്ള ഫോണിൽ റിയൽമി ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ സെൽഫി ക്യാമറ 8 മെഗാപിക്സലാണ്.

ബാറ്ററിയും ചാർജിങ്ങും

45W ഫാസ്റ്റ് ചാർജിങ്ങിനെ റിയൽമി സി65 സപ്പോർട്ട് ചെയ്യുന്നു. 5,000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. വെറും 30 സെക്കൻഡ് ചാർജിങ്ങിൽ 43 മിനിറ്റ് കോളിങ് ടൈമുണ്ട്.

ഫോണിലെ മറ്റ് ഫീച്ചറുകൾ

ഡ്യുവൽ സിം ഫീച്ചറിൽ വരുന്ന സ്മാർട്ഫോണാണ് റിയൽമി C65. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Realme UI 5.0ൽ പ്രവർത്തിക്കുന്നു,
ബ്ലൂടൂത്ത് 5.3, GPS, എ-ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ബെയ്‌ഡ ഫീച്ചറുകളുണ്ട്. ഇതുകൂടാതെ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് കണക്റ്റിവിറ്റി ഫീച്ചറും ലഭിക്കുന്നതാണ്. വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ സൌകര്യങ്ങളും ലഭ്യമായിരിക്കും.

IP54-റേറ്റിങ്ങിൽ വരുന്ന ഫോണിൽ വാട്ടർ റിപ്പല്ലന്റ് ബിൽഡ് ഉപയോഗിച്ചിരിക്കുന്നു. സൈഡ് മൗണ്ട് ചെയ്‌ത ഫിംഗർപ്രിന്റ് ടെക്നോളജി ഉപയോഗിക്കുന്ന ഫോണാണിത്. ഈ ഫോൺ അടുത്തിടെ വന്ന റിയൽമി12Xലെ പോലെ എയർ ജെസ്ചർ സപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഡൈനാമിക് ബട്ടൺ ഫീച്ചറും ലഭ്യമാണ്.

Read More: Samsung Galaxy M15 5G Update: പ്രീ-ബുക്കിങ്ങിൽ ആകർഷകമായ ഓഫറുകൾ, ഏപ്രിൽ 8ന് ഇന്ത്യയിൽ! TECH NEWS

വില എത്രയാകും?

6GB RAM + 128GB മോഡലിന് ഏകദേശം 12,000 രൂപയാണ്. 8GB RAM + 128GB ഫോണിന് ഇന്ത്യൻ മൂല്യത്തിൽ 14,000 രൂപയായിരിക്കും. 8GB RAM + 256GB സ്റ്റോറേജ് ആണ് ഉയർന്ന വേരിയന്റ്. ഇതിന് ഏകദേശം 16,000 രൂപയായിരിക്കും വിലയാകുക. ബ്ലാക്ക് മിൽക്കി വേ, പർപ്പിൾ നെബുല കളറുകളിലാണ് വിയറ്റ്നാമിൽ ഫോൺ പുറത്തിറക്കിയത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo