Realme 12X 5G: ഇന്ന് Special Sale, ഡിസ്‌കൗണ്ട് ഓഫറുകളിലൂടെ 10999 രൂപയ്ക്ക് വാങ്ങാം!

HIGHLIGHTS

സൂപ്പർ ബജറ്റ് ഫോണായി എത്തിയ Realme 12X വാങ്ങാൻ മറ്റൊരു സുവർണാവസരം

ഏപ്രിൽ 5 ന് 12 മുതൽ 2 മണി വരെയാണ് സ്പെഷ്യൽ സെയിൽ

നിരവധി ഓഫറുകളോടെ റിയൽമി 12എക്സ് വാങ്ങാം

Realme 12X 5G: ഇന്ന് Special Sale, ഡിസ്‌കൗണ്ട് ഓഫറുകളിലൂടെ 10999 രൂപയ്ക്ക് വാങ്ങാം!

റിയൽമി 11X-ന്റെ പിൻഗാമിയായി വന്ന ഫോണാണ് Realme 12X 5G. ഏപ്രിൽ ആദ്യം തന്നെ ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി. ഏപ്രിൽ 2 ലോഞ്ച് ദിവസം റിയൽമി ഏർലി ബേർഡ് സെയിലും നടത്തി.

Digit.in Survey
✅ Thank you for completing the survey!

സൂപ്പർ ബജറ്റ് ഫോണായി എത്തിയ Realme 12X വാങ്ങാൻ മറ്റൊരു സുവർണാവസരം കമ്പനി ഒരുക്കുന്നു. റിയൽമിയുടെ Special Sale ആണ് ഇന്ന് നടക്കുന്നത്. എന്നാൽ ഓർക്കുക ഫോണിന്റെ ആദ്യ സെയിലിന് ഇനിയും കാത്തിരിക്കണം. ഏപ്രിൽ 10ന് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും സെയിൽ.

Realme 12X 5G സ്പെഷ്യൽ സെയിൽ

ഏപ്രിൽ 5 ന് 12 മുതൽ 2 മണി വരെയാണ് സ്പെഷ്യൽ സെയിൽ. നിരവധി ഓഫറുകളോടെ റിയൽമി 12എക്സ് വാങ്ങാനുള്ള സുവർണാവസരമാണിത്. ഫോണിന്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം.

Realme 12X
Realme 12X

Realme 12X 5G സ്പെസിഫിക്കേഷൻ

6.72-ഇഞ്ച് 120Hz FHD+ ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 950 nits പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. എയർ-ജെസ്റ്റർ ഫീച്ചർ ലഭിക്കുന്ന ബജറ്റ്- ഫ്രെണ്ട്ലി ഫോണാണിത്.

വിസി കൂളിംഗ് സിസ്റ്റമുള്ള മീഡിയാടെക് ഡൈമൻസിറ്റി 6100+ 6nm പ്രൊസസറാണ് ഫോണിലുള്ളത്. ഡ്യുവൽ ക്യാമറ സെറ്റപ്പിലാണ് ഫോട്ടോഗ്രാഫി സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രൈമറി ക്യാമറ 50MP AI ആണ്. 2MPയുടെ സെക്കൻഡറി ക്യാമറയും 8MPയുടെ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഫോണിനെ പവർഫുൾ ആക്കാൻ 5000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.

45W SUPERVOOC ചാർജിങ്ങാണ് റിയൽമി 12എക്സിലുള്ളത്. വെറും 30 മിനിറ്റിനുള്ളിൽ 50% പവർ ഇത് നൽകുന്നു. IP54 റേറ്റിങ്ങിൽ വരുന്ന സ്മാർട്ഫോണാണിത്.

ഇന്നത്തെ വിൽപ്പന

ഫോണിന്റെ ഏർലി ബേർഡ് സെയിൽ വിജയമായിരുന്നു. ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവയിലൂടെ നടന്ന വിൽപ്പനയിൽ ഫോണുകൾ വൻതോതിൽ വിറ്റഴിഞ്ഞു. ഇന്നും സ്പെഷ്യൽ സെയിലിൽ ഫോണുകൾ നന്നായി വിറ്റുപോയേക്കും. വെറും 2 മണിക്കൂർ മാത്രമാണ് സെയിൽ എന്നത് ഓർക്കുക.

4GBയും 128GBയുമുള്ള ഫോണിന്റെ വില 11,999 രൂപയാണ്. 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 13,499 രൂപയാകും. 8GB റാമും 128GB സ്റ്റോറേജുമുള്ള റിയൽമി 12എക്സിന് 14,999 രൂപയാണ് വില. ഇവയിൽ 128ജിബി വേരിയന്റുകൾ സ്പെഷ്യൽ സെയിലിൽ വിലക്കിഴിവിൽ വിൽക്കുന്നു.

Read More: AI പവർഡ് പ്രോ-ഗ്രേഡ് ക്യാമറയുള്ള Motorola Edge 50 Pro ഇന്ത്യയിലെത്തി, വിലയും ഫീച്ചറുകളും ഇതാ…

ഇവയിൽ 8GB+128GB ഫോണിന് 500 രൂപ ഡിസ്കൌണ്ട് സ്പെഷ്യൽ സെയിലിൽ ലഭിക്കും. കൂടാതെ 1000 രൂപയിലൂടെ ബാങ്ക് കിഴിവുമുണ്ട്. ഇങ്ങനെ 11,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. Realme 12Xന്റെ 4GB+128GB വേരിയന്റിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭ്യമല്ല. എങ്കിലും 1000 രൂപയുടെ ബാങ്ക് ഓഫറിലൂടെ 10,999 രൂപയ്ക്ക് വാങ്ങാം. ഫ്ലിപ്കാർട്ട് ലിങ്ക്, Click here.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo