Realme GT 7 Pro price drop Rs 15500 on Flipkart before GT 8 Pro India launch
സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന ഫ്ലാഗ്ഷിപ്പ് ഓഫർ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. പ്രീമിയം ഫീച്ചറുകളുള്ള Realme GT 7 Pro ഫ്ലിപ്കാർട്ട് സസ ലേലേ സെയിലിൽ വമ്പിച്ച കിഴിവിൽ ലഭിക്കുന്നു. റിയൽമിയുടെ കരുത്തനായ Realme GT 7 Pro ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 25 ശതമാനം ഇളവിൽ വാങ്ങാം. സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ മികച്ച ബാങ്ക് ഇളവും എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്. 120W അൾട്രാ ചാർജിങ്, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്, അതിവേഗ ചാർജിംഗ്, മികച്ച ക്യാമറ പെർഫോമൻസുള്ള ഫോണാണിത്. ആൻഡ്രോയിഡിലെ മികച്ച ഫ്ലാഗ്ഷിപ്പുകളിലൊന്നായ റിയൽമി ജിടി 7 പ്രോയുടെ ഓഫറുകളും സവിശേഷതകളും അറിയാം.
റിയൽമി ജിടി 7 പ്രോയുടെ ഇന്ത്യയിലെ വില 74,999 രൂപയാണ്. ഇതിന് ആമസോണിനേക്കാൾ മികച്ച കിഴിവ് ഫ്ലിപ്കാർട്ടിൽ തരുന്നു. 16 ജിബി +512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള റിയൽമി 5ജി ഫോണിനാണ് കിഴിവ്. ഓറഞ്ച് കളറിലുള്ള റിയൽമി ജിടി 7 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിൽ 54999 രൂപയാണ് വില.
ഫ്ലിപ്കാർട്ട് എസ്ബിഐ, ഫ്ലിപ്കാർട്ട് ആക്സിസ് കാർഡുകളിലൂടെ 3000 രൂപ വരെയുള്ള കിഴിവ് ലഭിക്കുന്നു. ഇങ്ങനെ റിയൽമി ഫ്ലാഗ്ഷിപ്പ് ഫോണിന് 51000 രൂപയാണ് വിലയാകുന്നത്. ഇതിലും വലിയ ലാഭം പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് സാധിക്കും. റിയൽമി ജിടി 7 പ്രോ ഇങ്ങനെ 38300 രൂപയ്ക്ക് ലഭിക്കുന്നു.
36 മാസത്തേക്ക് സ്മാർട്ട് ഫോൺ 1934 രൂപയ്ക്ക് വാങ്ങിക്കാം. എന്നാൽ ഗാലക്സി ഗ്രേ നിറത്തിലുള്ള 16 ജിബി, 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഫോണിന് മേൽപ്പറഞ്ഞ ഓഫർ ലഭിക്കില്ല.
Also Read: ബജറ്റ് വിലയിൽ വീട്ടിൽ ‘ഊട്ടി ഫീൽ’, ഇതാ മികച്ച Air Cooler ഡീലുകൾ
ഫ്ലാഗ്ഷിപ്പ് മോഡൽ റിയൽമി ജിടി 7 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.