വേനൽ ചൂടിൽ വലയുന്നവർക്ക് ബജറ്റ് വിലയിൽ വീട്ടിൽ ഊട്ടി ഫീൽ ഒരുക്കാം. കുറഞ്ഞ ചെലവിൽ എസിയുടെ തണുപ്പ് ഇനി എയർ കൂളറിലൂടെ ലഭിക്കും. ഉയർന്ന വിലയും കറന്റ് ബില്ലും കാരണം എയർ കണ്ടീഷണർ വാങ്ങേണ്ടെന്ന് ചിന്തിക്കുന്നവർക്ക്, ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലൂടെ Air Cooler വാങ്ങിക്കാം. പ്രമുഖ ബ്രാൻഡുകളുടെ എയർ കൂളറുകൾക്ക് 43 ശതമാനം മുതൽ 57 ശതമാനം വരെ കിഴിവ് ലഭിക്കുന്നു. ബജറ്റ് വിലയിൽ ഒതുങ്ങുന്നതും എന്നാൽ മികച്ച പെർഫോമൻസ് നൽകുന്നതുമായ ഓറിയന്റ്, ബജാജ്, ക്രോംപ്റ്റൺ എയർ കൂളറുകൾക്കാണ് ഓഫർ. ആമസോണിലെ ഇൻസ്റ്റന്റ് ഇളവിന് പുറമെ ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ അധിക ഇളവും മികച്ച ഇഎംഐ ഓഫറുകളും ലഭ്യമാണ്. ആമസോണിലെ ഈ പരിമിതകാല ഓഫറിനെ കുറിച്ചും എയർ കൂളറുകളുടെ സവിശേഷതകളും വിശദമായി അറിയാം.
SurveyOrient Electric Tornado 88L Desert Air Cooler Deal
ഓറിയന്റിന്റെ ഒരു വർഷം വാറണ്ടിയുള്ള ഇലക്ട്രിക് ടോർണാഡോ 88L എയർ കൂളറാണിത്. ഡെൻസെനെസ്റ്റ് ഹണികോമ്പ് പാഡുകളുള്ള ഓറിയന്റ് കൂളറിന്റെ ഇന്ത്യയിലെ വില 18,490 രൂപയാണ്. ഇതിന് ശരിക്കും ആമസോണിൽ ഇപ്പോൾ പകുതി വിലയാണുള്ളത്.
9,199 രൂപയ്ക്കാണ് ഓറിയന്റ് 88 ലിറ്റർ ഡിസേർട്ട് എയർ കൂളർ ആമസോണിൽ വിൽക്കുന്നത്. HDFC ബാങ്ക് കാർഡിലൂടെ 1250 രൂപ കിഴിവ് ലഭ്യമാണ്. ഇങ്ങനെ 8000 രൂപ റേഞ്ചിൽ ഓറിയന്റ് ഡിസർട്ട് കൂളർ പർച്ചേസ് ചെയ്യാം. 323 രൂപയുടെ ഇഎംഐ ഓഫറിൽ ഓറിയന്റ് കൂളർ വാങ്ങിക്കാം. DenseNest സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ സാധാരണ പാഡുകളെ അപേക്ഷിച്ച് കൂടുതൽ തണുപ്പ് ഇതിന് ലഭിക്കുന്നു. 18.3M വരെ ദൂരത്തിലേക്ക് എയർ ഫ്ലോ ഈ കൂളറിൽ നിന്ന് ലഭിക്കും.

Bajaj DMH 85X 85L Desert Air Cooler
ബജാജ് DMH 85X 85L ഡെസേർട്ട് എയർ കൂളറിനും അത്യാകർഷകമായ ഇളവ് ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ തരുന്നു. 20,000 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 85 ലിറ്റർ കൂളറിന് ആമസോണിൽ 57 ശതമാനം കിഴിവിൽ, 8,699 രൂപയ്ക്ക് വാങ്ങിക്കാം. HDFC ബാങ്ക് കാർഡിലൂടെ 1750 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നു. 7000 രൂപ റേഞ്ചിൽ ബജാജ് ഡിസേർട്ട് കൂളർ വാങ്ങിക്കാം. ഇഎംഐയിലൂടെ പർച്ചേസ് ചെയ്യുകയാണെങ്കിൽ, 306 രൂപയ്ക്ക് സ്വന്തമാക്കാം.
വലിയ ടാങ്ക് കപ്പാസിറ്റി ഉള്ളതിനാൽ ഇടയ്ക്കിടെ വെള്ളം നിറയ്ക്കണ്ട എന്നതാണ് ബജാജ് കൂളറിന്റെ സവിശേഷത. 3 സ്പീഡ് കൺട്രോൾ ഓപ്ഷനും ഡിസേർട്ട് കൂളറിൽ ലഭിക്കുന്നു.
Also Read: 60 ദിവസത്തേക്ക് വെറും 619 രൂപ! Airtel മാസ് പ്ലാനിലൂടെ റീചാർജ് ചിലവ് കുറയ്ക്കാം
Crompton Ozone 75 Litres എയർ കൂളർ
ക്രോംപ്റ്റൺ ഓസോൺ 75 ലിറ്റർ എയർ കൂളറിനാണ് ഇളവ്. 17,200 രൂപയ്ക്ക് ഇതിന്റെ വിപണി വില. ആമസോണിൽ 44 ശതമാനം കിഴിവിൽ 9,649 രൂപയ്ക്ക് വാങ്ങിക്കാം. HDFC ബാങ്ക് കാർഡിന്റെ 1000 രൂപ ഇളവ് ക്രോംപ്റ്റൺ കൂളറിനും ലഭിക്കുന്നു. 339 രൂപയുടെ ഇഎംഐ ഡീലും ഡിസേർട്ട് എയർ കൂളറിന് ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ തരുന്നു.
ഈ കൂളറിൽ ഐസ് ചേമ്പർ ഉള്ളതിനാൽ മുറിയിൽ എസിക്ക് സമാനമായ തണുപ്പ് ലഭിക്കുന്നു. കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിച്ചാണ് ക്രോംപ്റ്റൺ എയർ കൂളർ പ്രവർത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile