New Year Special: Flagship ക്യാമറ പെർഫോമൻസുള്ള Realme മെഗാ ഓഫറിൽ!

New Year Special: Flagship ക്യാമറ പെർഫോമൻസുള്ള Realme മെഗാ ഓഫറിൽ!

New Year 2026 പിറന്നു, പുതുവർഷത്തിൽ കിടിലനൊരു ഫോൺ കൂടി വാങ്ങിയാലോ? Amazon സൈറ്റിൽ ന്യൂ ഇയർ സ്പെഷ്യൽ സെയിലിലൂടെ Realme ഫ്ലാഗ്ഷിപ്പ് വാങ്ങിക്കാം. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്. 50 MP ട്രിപ്പിൾ ക്യാമറയും 5800mAh ബാറ്ററിയുമുള്ള ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

Realme GT 7 Pro New Year Special Deal

12GB+256GB സ്റ്റോറേജുള്ള റിയൽമി ഫോണിനാണ് കിഴിവ്. റിയൽമി ജിടി 7 പ്രോ നിലവിൽ ആമസോണിൽ 20,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ലഭിക്കും. ഇതുകൂടാതെ ആകർഷകമായ ബാങ്ക് കിഴിവും ആമസോൺ അനുവദിച്ചിട്ടുണ്ട്.

49,999 രൂപയ്ക്ക് റിയൽമി ജിടി 7 പ്രോ ലഭ്യമാണ്. ഇതിന് 1500 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ തരുന്നു. ഡിബിഎസ് ബാങ്ക്, സ്കാപ്പിയ ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഈ ഓഫർ വിനിയോഗിക്കാം.

Realme GT 7 Pro
Realme GT 7 Pro

നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോൺ എക്‌സ്‌ചേഞ്ച് പ്രോഗ്രാമും തരുന്നു. 2000 രൂപയുടെ അധിക കിഴിവാണ് ഇങ്ങനെ ലഭിക്കുന്നത്. 47000 രൂപയ്ക്ക് നിങ്ങൾക്ക് ഫോൺ മാറ്റി വാങ്ങുന്നതിലൂടെ ഫ്ലാഗ്ഷിപ്പ് സ്വന്തമാക്കാം.

256 ജിബി റിയൽമി ജിടി 7 പ്രോയ്ക്കായി 2,401 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.

Also Read: House Party Speaker പകുതി വിലയ്ക്ക് വാങ്ങിയാലോ! 7 മണിക്കൂർ പ്ലേടൈം, ബ്ലൂടൂത്ത്, mSD സപ്പോർട്ട്…

റിയൽമി ജിടി 7 പ്രോ

റിയൽമി ജിടി 7 പ്രോയിൽ 6.78 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഡോൾബി വിഷൻ സപ്പോർട്ടും ഈ ഹാൻഡ്സെറ്റിൽ നിന്ന് ലഭിക്കുന്നു. 6,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുള്ള റിയൽമി ജിടി 7 പ്രോയിലുണ്ട്. കണ്ണിന്റെ പ്രൊട്ടക്ഷനായി റിയൽമി ഈ ഫ്ലാഗ്ഷിപ്പിൽ റിയൽ വേൾഡ് ഇക്കോ² OLED പ്ലസ് ഡിസ്പ്ലേയാണ് അവതരിപ്പിച്ചത്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിൽ കൊടുത്തിരിക്കുന്നു. 120W ഫാസ്റ്റ് ചാർജിംഗ് റിയൽമി ജിടി 7 പ്രോയിൽ ലഭിക്കും. ഇതിനായി ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നത് ശക്തമായ 5,800mAh ബാറ്ററിയാണ്.

അഡ്വാൻസ്ഡ് കൂളിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണാണ് റിയൽമി ജിടി 7 പ്രോ. ദീർഘമായ പെർഫോമൻസിനും, മികച്ച പ്രകടനത്തിനും ഇത് അനുയോജ്യമാണ്.

ക്യാമറയിലേക്ക് പോയാൽ 50MP പ്രൈമറി സെൻസറുണ്ട്. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന, 50MP ടെലിഫോട്ടോ ലെൻസുണ്ട്. 8MP അൾട്രാവൈഡ് ക്യാമറയും ഈ ട്രിപ്പിൾ റിയർ ക്യാമറയിൽ കൊടുത്തിരിക്കുന്നു. മുൻവശത്ത്, 16MP സെൽഫി ഷൂട്ടറും ഇതിൽ നൽകിയിട്ടുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo