Realme GT 6T Soon: ഇതുവരെ സ്മാർട്ഫോണുകളിൽ ഇല്ലാത്ത Unique ഡിസ്പ്ലേയുമായി Realme GT 6T

HIGHLIGHTS

Snapdragon പ്രോസസറുള്ള Realme GT 6T ഉടൻ ലോഞ്ച് ചെയ്യും

ഇതുവരെ ഒരു സ്മാർട്ഫോണിൽ ഉൾപ്പെടുത്താത്ത ഡിസ്പ്ലേയാണ് റിയൽമി അവതരിപ്പിക്കുന്നത്

ഇതുവരെ ഇത്രയും ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോൺ വിപണിയിൽ ലഭ്യമല്ല

Realme GT 6T Soon: ഇതുവരെ സ്മാർട്ഫോണുകളിൽ ഇല്ലാത്ത Unique ഡിസ്പ്ലേയുമായി Realme GT 6T

നൂതന ഫീച്ചറുകളുള്ള സ്മാർട്ഫോണാണ് Realme GT 6T. Snapdragon പ്രോസസറുള്ള ഫോണാണ് റിയൽമി അവതരിപ്പിക്കുന്നത്. 5500 mAh ബാറ്ററിയും 100W സൂപ്പർ ഡാർട്ട് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇപ്പോഴിതാ റിയൽമി ഫോണിലെ ഡിസ്പ്ലേയെ കുറിച്ചുള്ള ചില സൂചനകളാണ് വരുന്നത്.

Digit.in Survey
✅ Thank you for completing the survey!

Realme GT 6T

ഇതുവരെ ഒരു സ്മാർട്ഫോണിൽ ഉൾപ്പെടുത്താത്ത ഡിസ്പ്ലേയാണ് റിയൽമി അവതരിപ്പിക്കുന്നത്. എക്കാലത്തെയും തിളക്കമുള്ള ഡിസ്പ്ലേ Realme ജിടി 6ടിയിൽ നൽകിയേക്കും. ഇതുവരെ ഇത്രയും ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോൺ വിപണിയിൽ ലഭ്യമല്ല. അതിനാൽ തന്നെ വരാനിരിക്കുന്ന റിയൽമി ഫോണിന് വലിയ പ്രത്യേകതകളുണ്ടായിരിക്കും.

ഇതുവരെ സ്മാർട്ഫോണുകളിൽ ഇല്ലാത്ത ഡിസ്പ്ലേയുമായി Realme GT 6T
Realme GT 6T

Realme GT 6T ഫീച്ചറുകൾ

സുഗമമായി പ്രവർത്തിക്കുന്ന സ്മാർട്ഫോണായിരിക്കുമെന്നാണ് സൂചന. 6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണായിരിക്കുമിത്. 1264 x 2780 പിക്‌സൽ റെസല്യൂഷനാണ് സ്ക്രീനിനുള്ളത്. ഫോൺ ഡിസ്പ്ലേയ്ക്ക് 120 Hz റീഫ്രെഷ് റേറ്റാണ് ഇതിനുള്ളത്.

360 Hz ടച്ച് സാമ്പിൾ റേറ്റും ഈ സ്മാർട്ഫോണിന് വരുന്നു. സ്ക്രോളിങ് ടൈമിലും ഗെയിമിങ്ങിലും ഇത് അസാധ്യ പ്രകടനം തരുമെന്ന് പ്രതീക്ഷിക്കാം. ഫോണിന്റെ സ്ക്രീനിന് 6000 നിറ്റ്സ് ബ്രൈറ്റ്നെസ്സുണ്ടാകും.

സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റ് ആണ് ഫോണിലെ പ്രോസസർ. കൂറ്റൻ ബാറ്ററി, മിന്നൽ വേഗത്തിലുള്ള ചാർജിങ് എന്നിവ ഫോണിലുണ്ട്. കഴിവുകൾ എന്നിവ Realme GT 6T അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് v14-ൽ പ്രവർത്തിക്കുന്ന ഫോണാണിത്. 8.7 മില്ലിമീറ്റർ കനവും 191 ഗ്രാം ഭാരവും ഇതിനുണ്ട്.

50MP മെയിൻ ക്യാമറയാണ് ഫോണിനുള്ളത്. ഇതിന്റെ സെക്കൻഡറി സെൻസർ 8 മെഗാപിക്സലിന്റേതാണ്. 32 മെഗാപിക്സലാണ് റിയൽമി ജിടി 6ടിയുടെ ഫ്രെണ്ട് ക്യാമറ. ഇതിന് OIS സപ്പോർട്ടുമുണ്ട്. 30fps റെക്കോഡിങ് സാധ്യമായ ഫോണിന് 4K വീഡിയോ റെക്കോഡിങ്ങുണ്ടാകും.

READ MORE: Free OTT: Amazon Prime, Netlix ഒരുമിച്ച് കിട്ടും 1499 രൂപയ്ക്ക്! Reliance Jio OTT പ്ലാൻ

ബ്ലൂടൂത്ത് v5.4, WiFi, NFC, USB-C v2.0 കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. IR ബ്ലാസ്റ്റർ, 4G, 5G, VoLTE, Vo5G സപ്പോർട്ട് റിയൽമി ജിടി ഫോണിലുണ്ടാകും. 5500mAh ബാറ്ററിയും 100W സൂപ്പർ ഡാർട്ട് ചാർജിങ്ങും റിയൽമി ഇതിൽ നൽകിയേക്കും. 10W റിവേഴ്സ് ചാർജിങ്ങിനെയും റിയൽമി GT 6T സപ്പോർട്ട് ചെയ്യുന്നു.

ലോഞ്ച് എപ്പോൾ?

മെയ് 22 ന് ഇന്ത്യയിൽ ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. റിയൽമി ബഡ്‌സ് 6 എയറിനൊപ്പമായിരിക്കും ഫോൺ പുറത്തിറങ്ങുക. ഫോണിന്റെ വിലയെ കുറിച്ച് അപ്ഡേറ്റൊന്നും വന്നിട്ടില്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo