Price Cut: V2 ചിപ്പ് ഫോട്ടോഗ്രാഫിയും Snapdragon പ്രോസസറുമുള്ള iQOO 11 5G വിലക്കിഴിവിൽ| TECH NEWS

HIGHLIGHTS

പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ഫോണാണ് iQOO 11 5G

ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറും 5000mAh പ്രോസസറുമാണ് സ്മാർട്ഫോണിലുള്ളത്

ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണിലാണ് ഓഫർ

Price Cut: V2 ചിപ്പ് ഫോട്ടോഗ്രാഫിയും Snapdragon പ്രോസസറുമുള്ള iQOO 11 5G വിലക്കിഴിവിൽ| TECH NEWS

ഐക്യൂ പ്രീമിയം ഫോൺ iQOO 11 5G ഓഫറിൽ വാങ്ങാം. കുറഞ്ഞ ബജറ്റിൽ ഫോൺ വാങ്ങാനുള്ള ഒന്നാന്തരം ഓഫറാണിത്. ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണിലാണ് ഓഫർ. ഐക്യൂ 11 ഫോണിന്റെ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

iQOO 11 5G

പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ഫോണാണ് ഐക്യൂ 11 5G. 40,000 രൂപ റേഞ്ചിൽ ഫോൺ പർച്ചേസ് ചെയ്യാം. ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറും 5000mAh പ്രോസസറുമാണ് ഈ സ്മാർട്ഫോണിലുള്ളത്. ഇതിൽ ബാങ്ക് ഓഫറുകളും മറ്റ് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നു.

iQOO 11
iQOO 11 5G

iQOO 11 5G സ്പെസിഫിക്കേഷൻ

ഡിസ്‌പ്ലേ- 6.78 ഇഞ്ച് വലിപ്പമുള്ള മികച്ച ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 122hz റീഫ്രെഷ് റേറ്റുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് സ്മാർട്ഫോണിലുള്ളത്. ഫോണിലെ GN5 സെൻസർ ഓട്ടോഫോക്കസ് ഫീച്ചറിന് നല്ലതാണ്.

പവർഫുൾ ബാറ്ററിയുള്ള ഫോണാണ് ഐക്യൂ 11 5G. 5000mah-ന്റെ ശക്തമായ ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഏകദേശം 25 മിനിറ്റിൽ ഐക്യൂ 11 ഫുൾ ചാർജാകും. 8 മിനിറ്റിൽ 50 ശതമാനം ചാർജാകും.

ഐക്യൂ 11 ഫോണിന്റെ പ്രൈമറി ക്യാമറ 50MP-യാണ്. ഐക്യൂവിന്റെ സെക്കൻഡറി ക്യാമറ 13MP-യാണ്. ഇതിന്റെ മൂന്നാം ക്യാമറ 8MP-യാണ്. മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു. ഇതിൽ V2 ചിപ്പും നൽകിയിട്ടുണ്ട്. ഇത് ഫോട്ടോഗ്രാഫിയ്ക്കും ഗെയിമിങ്ങിനും വളരെ മികച്ചതാണ്.

വൈഫൈ, ബ്ലൂടൂത്ത്, ഡ്യുവൽ സിം, USB ടൈപ്പ് സി പോർട്ട് കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്.

വില എത്ര?

64,999 രൂപ വിലയുള്ള ഐക്യൂ 11 ഫോണിന് ഇപ്പോൾ ഓഫറുണ്ട്. 256GB വേരിയന്റിന് ഇപ്പോൾ ഓഫറുണ്ട്. ആമസോണിൽ ഡിസ്‌കൗണ്ടിന് ശേഷം 44,999 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് ഓഫറുണ്ട്.

READ MORE: Tariff Hike Soon: Recharge പ്ലാനുകൾക്ക് വില കൂടും, 200Rs പ്ലാൻ 250Rs ആയേക്കും!

3000 രൂപ കിഴിവാണ് ബാങ്ക് ഓഫറിലൂടെ നേടാവുന്നത്. പഴയ ഫോൺ മാറ്റി വാങ്ങുന്നതിനും ഓഫർ ലഭിക്കുന്നു. 41,650 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറിൽ നേടാവുന്നതാണ്. ആമസോൺ പർച്ചേസിനുള്ള ഐക്യൂ 11 വാങ്ങാം, Click here.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo