Realme GT 5 Pro Launch: 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി Realme GT 5 Pro

Realme GT 5 Pro Launch: 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി Realme GT 5 Pro
HIGHLIGHTS

കിടിലൻ ഫീച്ചറുകളുമായി Realme GT 5 Pro ഈ നിരയിലേക്ക് ഉടൻ എത്തും

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് റിയൽമി ജിടി 5 പ്രോ എത്തുന്നത്

5,400mAh ബാറ്ററിയാണ് റിയൽമി ജിടി 5 പ്രോയിൽ ഉണ്ടാകുക

Realme GT 5 Pro ഈ മാസം വിപണിയിലെത്തും. നവംബർ 23 ന് റിയൽമി ജിടി 5 പ്രോയുടെ ലോഞ്ച് ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് കരുത്തിൽ എത്തുന്ന ഫോണുകളുടെ നിരയിലേക്ക് പുത്തൻ ഒരു സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് റിയൽമി. കിടിലൻ ഫീച്ചറുകളുമായി Realme GT 5 Pro ഈ നിരയിലേക്ക് ഉടൻ എത്തും എന്നാണ് റിപ്പോർട്ട്.

ഈ വർഷം ഓഗസ്റ്റിൽ ചൈനയിൽ റിയൽമി ജിടി 5 പുറത്തിറക്കിയിരുന്നു. റിയൽമി ജിടി 5 പ്രോയുടെ ലീക്ക് ചിത്രങ്ങൾ ഓൺ​ലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് സ്മാർട്ട്ഫോൺ ആരാധകർ പ്രതീക്ഷയോടെ കാണാനായി കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 5 പ്രോ. എൽഇഡി ഫ്ലാഷ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് റിയൽമി ജിടി 5 പ്രോ എത്തുന്നത്.

Realme GT 5 Pro പ്രത്യേകതകൾ

ഈ ഫോണിന്റെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിയൽമി ജിടി 5 പ്രോയിൽ സെൽഫി ഷൂട്ടറിനായി മധ്യഭാഗത്തുള്ള പഞ്ച്-ഹോൾ കട്ടൗട്ടും നാരോ ബെസലുകളുള്ള കർവ്ഡ് എഡ്ജും കാണാം. ഈട് ഉറപ്പാക്കുന്നതിനായി ഫോണിന്റെ സൈഡ് ഫ്രെയിം ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വോളിയം റോക്കറും പവർ ബട്ടണും വലതുവശത്ത് കാണാം.

64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി Realme GT 5 Pro
64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി Realme GT 5 Pro

Realme GT 5 Pro ഒഎസ്

ജിടി 5 പ്രോയിൽ 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ൽ ആകും പ്രവർത്തനം. നാല് ക്യാമറകളും എൽഇഡി ഫ്ലാഷും ഈ മൊഡ്യൂളിലുണ്ടാകാം.

Realme GT 5 Pro ഡിസ്പ്ലേ

144Hz റിഫ്രഷ് റേറ്റും 2K റെസല്യൂഷനോടുകൂടിയ 6.82 ഇഞ്ച് അ‌മോലെഡ് കർവ്ഡ് ഡിസ്‌പ്ലേയും ഇതിൽ ഉണ്ടാകുമെന്ന് മുൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

കൂടുതൽ വായിക്കൂ: Redmi 12 5G Sale: 100 ദിവസങ്ങൾക്കകം30 ലക്ഷം യൂണിറ്റുകൾ വിൽപന നടത്തി Redmi 12 5G

റിയൽമി ജിടി 5 പ്രോ ക്യാമറ

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ, സോണി IMX9 1/1.4x പ്രൈമറി സെൻസറും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 64MP OmniVision OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും റിയൽമി ജിടി 5പ്രോയിൽ പ്രതീക്ഷിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32MP ക്യാമറ ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

റിയൽമി ജിടി 5 പ്രോ ബാറ്ററി

100W ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 5,400mAh ബാറ്ററിയാണ് റിയൽമി ജിടി 5 പ്രോയിൽ ഉണ്ടാകുകയെന്നും ഹാൻഡ്‌സെറ്റിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിട്ടുണ്ടെന്നും ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു.

Digit.in
Logo
Digit.in
Logo