Realme 16x 5G with 7000mAh battery Phone sale today in india price offers specs
രണ്ട് ദിവസം മുമ്പ് ലോഞ്ച് ചെയ്ത Realme 16x 5G ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. വൻ ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന റിയൽമി സ്മാർട്ട് ഫോണാണിത്. 7000 mAh ഭീമൻ ബാറ്ററിയുള്ള റിയൽമി സ്മാർട്ട് ഫോണിന് ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം തടസ്സമില്ലാതെ ഉപയോഗിക്കാം.
ഇന്ത്യൻ വിപണിയിൽ 23,999 രൂപ മുതലാണ് ഫോണിന്റെ ഇന്നത്തെ വില. ആദ്യ വിൽപ്പനയിൽ 2000 രൂപയുടെ കിഴിവ് റിയൽമി 16എക്സ് 5ജിയ്ക്കുണ്ട്. ഇങ്ങനെയാണ് 25999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണിന്റെ വില 23000 രൂപ റേഞ്ചിലെത്തുന്നത്. ഇതുകൂടാതെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ലഭ്യമാണ്. റിയൽമി 16എക്സ് 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ, ലഭ്യമാകുന്ന ഓഫറുകളും അറിയാം.
എൻഡ്യൂറൻസ് ബ്രൗൺ, ഗ്ലോറി വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ റിയൽമി 16എക്സ് 5ജി ലഭ്യമാകും.
2,000 രൂപയുടെ നേരിട്ടുള്ള ഇളവും 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആദ്യ വിൽപ്പനയിൽ ലഭിക്കും. ഓഗസ്റ്റ് 13 മുതൽ ഫ്ലിപ്കാർട്ടിലും റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോൺ വാങ്ങാം. 10 മാസം വരെ പലിശരഹിത ഇഎംഐ ഓഫറും സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.
ഓഫറിൽ വില
Also Read: DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ
7000 mAh ബാറ്ററിയും 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.