7000 mAh ബാറ്ററി കരുത്തിലെത്തിയ Realme 16x 5G; വില 23999 രൂപ മുതൽ
രണ്ട് ദിവസം മുമ്പ് ലോഞ്ച് ചെയ്ത Realme 16x 5G ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. വൻ ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന റിയൽമി സ്മാർട്ട് ഫോണാണിത്. 7000 mAh ഭീമൻ ബാറ്ററിയുള്ള റിയൽമി സ്മാർട്ട് ഫോണിന് ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം തടസ്സമില്ലാതെ ഉപയോഗിക്കാം.
Surveyഇന്ത്യൻ വിപണിയിൽ 23,999 രൂപ മുതലാണ് ഫോണിന്റെ ഇന്നത്തെ വില. ആദ്യ വിൽപ്പനയിൽ 2000 രൂപയുടെ കിഴിവ് റിയൽമി 16എക്സ് 5ജിയ്ക്കുണ്ട്. ഇങ്ങനെയാണ് 25999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണിന്റെ വില 23000 രൂപ റേഞ്ചിലെത്തുന്നത്. ഇതുകൂടാതെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ലഭ്യമാണ്. റിയൽമി 16എക്സ് 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ, ലഭ്യമാകുന്ന ഓഫറുകളും അറിയാം.
Realme 16x 5G Price India
എൻഡ്യൂറൻസ് ബ്രൗൺ, ഗ്ലോറി വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ റിയൽമി 16എക്സ് 5ജി ലഭ്യമാകും.
- 4GB RAM + 128GB: 25,9996 രൂപ
- 6GB RAM + 128GB: 27,999 രൂപ
- 6GB RAM + 256GB: 30,999 രൂപ
2,000 രൂപയുടെ നേരിട്ടുള്ള ഇളവും 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആദ്യ വിൽപ്പനയിൽ ലഭിക്കും. ഓഗസ്റ്റ് 13 മുതൽ ഫ്ലിപ്കാർട്ടിലും റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോൺ വാങ്ങാം. 10 മാസം വരെ പലിശരഹിത ഇഎംഐ ഓഫറും സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.
ഓഫറിൽ വില
- 4GB RAM + 128GB: 23,9996 രൂപ
- 6GB RAM + 128GB: 25,999 രൂപ
- 6GB RAM + 256GB: 28,999 രൂപ
Also Read: DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ
റിയൽമി 16എക്സ് 5ജി പ്രത്യേകതകൾ എന്തെല്ലാം?
7000 mAh ബാറ്ററിയും 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
- ഡിസ്‌പ്ലേ: 144Hz റിഫ്രഷ് റേറ്റും 1200 nits ബ്രൈറ്റ്‌നസ്സുമുള്ള സ്ക്രീനാണ് റിയൽമി 16എക്സ് 5ജിയിലുള്ളത്. 180Hz ടച്ച് സാംപ്ലിങ് റേറ്റും ഇതിനുണ്ട്. 6.8 ഇഞ്ച് വലിപ്പമാണ് ഫോണിലുള്ളത്.
- ബാറ്ററി: റിയൽമി 16 എക്സ് 5ജിയിൽ 2 ദിവസം വരെ നീണ്ടുനിൽക്കുന്ന 7,000mAh ടൈറ്റൻ ഭീമൻ ബാറ്ററിയാണുള്ളത്. ഇത് 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
- ക്യാമറ: 50 മെഗാപിക്സലിന്റെ AI ക്യാമറയുള്ള ഫോണാണിത്. പ്രൊഫഷണൽ ഫോട്ടോകൾക്കായി ഇതിൽ പ്രോ-ലെവൽ AI റിയർ ക്യാമറയുണ്ട്. ഫോണിന് മുൻവശത്ത് 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്.
- പ്രൊസസർ: അത്യുഗ്രൻ 5G പെർഫോമൻസിനായി മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഇതിലുള്ളത്.
- ഡ്യൂറബിലിറ്റി: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിന് IP65 റേറ്റിംഗുണ്ട്. ഇത് മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയുള്ള ഫോണാണിത്.
- കണക്റ്റിവിറ്റി: വൈ-ഫൈ, 5G, ബ്ലൂടൂത്ത് 5.3 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിനുണ്ട്.
- എഐ ഫീച്ചറുകൾ: AI ഇറേസർ, AI അൾട്രാ ക്ലാരിറ്റി, മോഷൻ ഫോട്ടോ, ഡ്യുവൽ-വ്യൂ വീഡിയോ മോഡ് തുടങ്ങിയ AI ഫീച്ചറുകൾ റിയൽമി 16 എക്സ് 5ജിയിലുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
