ഇന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റ്-ഡിജിറ്റൽ മീഡിയ ശൃംഖലയായ ടൈംസ് നെറ്റ്‌വർക്ക് Digit India’s Top Appliance Awards 2026 ആദ്യ പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഗൃഹോപകരണങ്ങൾ, ടെലിവിഷനുകൾ, സ്മാർട്ട് ഹോം ഉൽപ്പന്നങ്ങളുടെ പെർഫോമൻസിനെയും അപ്ഗ്രേഡിനെയും അടിസ്ഥാനമാക്കിയാണ് DITAA 2026 പുരസ്കാരം നിർണയിക്കുന്നത്. ഓരോ ഉപകരണങ്ങളുടെയും സാങ്കേതിക സവിശേഷതകൾ മാത്രമല്ല പരിഗണിച്ചിട്ടുള്ളത്.
Surveyഈ ഹോം അപ്ലൈയൻസ് ഉപകരണങ്ങൾ യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ എത്രത്തോളം സ്ഥിരതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കുന്നു എന്നതും വിലയിരുത്തിയാണ് മികച്ചത് ഏതെന്ന് തെരഞ്ഞെടുത്തത്. ഓരോ വിഭാഗത്തിനും അനുയോജ്യമായ പ്രത്യേക മാനദണ്ഡങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
ഹെയർ മുഖ്യ സ്പോൺസറായ പുരസ്കാരങ്ങളുടെ സബ് സ്പോൺസർ വൺഅപ്പ് ട്രേഡ് ആണ്. എൽജി സ്ട്രാറ്റജിക് പാർട്ണറും സെൽസ്മാർട്ട് സസ്റ്റൈനബിലിറ്റി പാർട്ണറും ഹൈറ്റ്സ് ഔട്ട്ഡോർ പാർട്ണറുമാണ്.
റഫ്രിജറേറ്ററുകൾ, വാക്വം ക്ലീനറുകൾ, റോബോട്ടിക് ഫ്ലോർ ക്ലീനറുകൾ, എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ, എയർ പ്യൂരിഫയറുകൾ, മൈക്രോവേവ് ഓവനുകൾ, ഡിഷ്‌വാഷറുകൾ, വാട്ടർ പ്യൂരിഫയറുകൾ, ഹോം സെക്യൂരിറ്റി ഡിവൈസുകൾ, ടെലിവിഷനുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
പുരസ്കാരത്തിന് പരിഗണിച്ച എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിൽ ഔദ്യോഗികമായി ലഭ്യമായവയാണ്. ഡിജിറ്റിന്റെ ടെസ്റ്റ് ലാബുകളിൽ നേരിട്ടുള്ള പരിശോധന വിജയകരമായി പൂർത്തിയാക്കിയിട്ടുമുണ്ട്. 2,000 മണിക്കൂറിലധികം സമയം ചെലവഴിച്ച് കുറഞ്ഞത് 150 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി, 140-ലധികം ഉൽപ്പന്നങ്ങളാണ് ഡിജിറ്റ് ഇതിനായി പരിശോധിച്ചത്.
മികച്ച ഹോം അപ്ലൈയൻസുകൾ, ബജറ്റിന് അനുസരിച്ച് പെർഫോമൻസ് തരുന്നവ (വാല്യു ഫോർ മണി), ഡിസൈനിൽ മികച്ചവ, ടെക്നോളജി അപ്ഗ്രേഡിൽ മികച്ചവ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.
DITAA 2026 Winners List
- മികച്ച വാട്ടർ പ്യൂരിഫയർ: Atomberg Intellon
- മികച്ച വാട്ടർ പ്യൂരിഫയർ (വാല്യു ഫോൺ മണി): Livpure Lotier
- ആശ്രയിക്കാവുന്ന മികച്ച വാട്ടർ പ്യൂരിഫയർ: അർബൻ കമ്പനിയുടെ നേറ്റീവ് M2 പ്രോ
- മികച്ച എയർ പ്യൂരിഫയർ: LG PuriCare (AS10GDBY0)
- മികച്ച എയർ പ്യൂരിഫയർ ( വാല്യൂ ഫോർ മണി): Qubo Smart R700
- എയർ പ്യൂരിഫയറിലെ ഡിസൈൻ ഇന്നൊവേഷൻ പുരസ്കാരം: Dyson HushJet SP01
- മികച്ച ഡിഷ്‌വാഷർ: LG DFB335HMB
- മികച്ച ഡിഷ്‌വാഷർ (വാല്യു ഫോർ മണി): Midea MDWPF1301
- ആശ്രയിക്കാവുന്ന മികച്ച ഡിഷ്‌വാഷർ: Bosch SMP6HMI00I
- മികച്ച കൺവെക്ഷൻ/ഗ്രിൽ മൈക്രോവേവ്: സാംസങ് MC32B7382QC/TL
- മികച്ച കൺവെക്ഷൻ/ഗ്രിൽ മൈക്രോവേവ് (വാല്യു ഫോർ മണി): എൽജി 32L Charcoal (MJEN326UHWF)
- മികച്ച സോളോ മൈക്രോവേവ്: LG MS3032BK 30L
- മികച്ച സ്മാർട്ട് ലോക്ക്: ഗോദ്റേജ് IoT9
- മികച്ച സ്മാർട്ട് ലോക്ക് (വാല്യു ഫോർ മണി): TP-Link Tapo DL100
- മികച്ച വീഡിയോ ഡോർബെൽ: Hikvision DS-KIS603-P
- മികച്ച വീഡിയോ ഡോർബെൽ(വാല്യു ഫോർ മണി): ക്യൂബോ സ്മാർട്ട് വീഡിയോ ഡോർബെൽ പ്രോ 2K
- മികച്ച ഹോം സെക്യൂരിറ്റി ക്യാമറ (വാല്യൂ ഫോർ മണി): CP Plus Ezykam CP-Z45Q Wi-Fi ക്യാമറ
ഏറ്റവും കൂടുതൽ ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എസി, ടിവി തുടങ്ങിയവയിൽ ഏത് മികച്ചത് എന്നായിരിക്കും. ഇവയിലും ഡിജിറ്റ് ഇന്ത്യ ടോപ് അപ്ലൈയൻസ് അവാർഡ് നേടിയവരാരൊക്കെ എന്ന് നോക്കാം.
- മികച്ച ഫ്രഞ്ച് ഡോർ റഫ്രിജറേറ്റർ: LG GV-K25FFGFB
- മികച്ച ഫ്രഞ്ച് ഡോർ റഫ്രിജറേറ്റർ (വാല്യൂ ഫോർ മണി): Haier Lumière 4-Door
- മികച്ച സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ: സാംസങ്
- RS76CB81A312HL
- മികച്ച സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ (വാല്യൂ ഫോർ മണി): തോഷിബ GR-RS682WE-PMI(06)
- മികച്ച ഡബിൾ ഡോർ റഫ്രിജറേറ്റർ: Bosch XXL KDN86AID0I
- മികച്ച ഡബിൾ ഡോർ റഫ്രിജറേറ്റർ(വാല്യൂ ഫോർ മണി): സാംസങ് RT80H51C3BHL
- മികച്ച ഇന്നൊവേറ്റീവ് ഡബിൾ ഡോർ റഫ്രിജറേറ്റർ: Liebherr TVPbgB 4231
- മികച്ച സിംഗിൾ ഡോർ റഫ്രിജറേറ്റർ: Samsung RR21H2H25BB
- മികച്ച സിംഗിൾ ഡോർ റഫ്രിജറേറ്റർ (വാല്യൂ ഫോർ മണി): LG GTD2156ZHSL
Also Read: വീട്ടിൽ തിയേറ്റർ ഒരുക്കാം! Zebronics Dolby Audio സൗണ്ട്ബാറുകൾക്ക് ആമസോണിൽ വൻ വിലക്കുറവ്
- മികച്ച 3-സ്റ്റാർ സ്പ്ലിറ്റ് എസി: Hisense AS-18TW4RXSKQ02 Inverter AC
- മികച്ച സ്പ്ലിറ്റ് എസി (വാല്യൂ ഫോർ മണി): Optimist SUHC48ZV
- മികച്ച 5-സ്റ്റാർ സ്പ്ലിറ്റ് എസി: LG AS-Q20JWZE
- മികച്ച ഇന്റലിജന്റ് എസി: Haier HSA20DSD-GAI5NB-I
- മികച്ച ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ: എൽജി FX1412A9K
- മികച്ച ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ (വാല്യൂ ഫോർ മണി): Bosch WGA254ISIN
- മികച്ച ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ: Samsung WA80F10B3BTL
- മികച്ച ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ (വാല്യൂ ഫോർ മണി): Lloyd GLWT855N12CB
- മികച്ച സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ: Intex SA90BGHG
- മികച്ച സ്റ്റാക്കബിൾ വാഷിംഗ് മെഷീൻ (ഒന്നിന് മുകളിൽ മറ്റൊന്നായി വയ്ക്കുന്നവ): LG WashTower (FWT1310BG)
- മികച്ച റോബോട്ടിക് വാക്വം ക്ലീനർ: Dreame L50s Pro Ultra
- മികച്ച റോബോട്ടിക് വാക്വം ക്ലീനർ (വാല്യൂ ഫോർ മണി):
- Milagrow iMap G5 Eco
- മികച്ച അപ്‌റൈറ്റ് വാക്വം ക്ലീനർ: Nuuk Ren Pro
- മികച്ച അപ്‌റൈറ്റ് വാക്വം ക്ലീനർ (വാല്യൂ ഫോർ മണി): Dreame Mova K10 Pro
- മികച്ച OLED ടിവി: LG OLED G6
- മികച്ച മിനി LED ടിവി: Haier M92
- മികച്ച മിനി LED ടിവി (വാല്യൂ ഫോർ മണി): ലൂമിയോ വിഷൻ 9
- മികച്ച QLED ടിവി: ഷവോമി സ്മാർട്ട് ടിവി X പ്രോ 75
- മികച്ച RGB ടിവി: സോണി ബ്രാവിയ 7 II
- മികച്ച ബജറ്റ് ടിവി: Cellecor CT-55UHD4K Pro 4K
- സുസ്ഥിരതയിൽ മികച്ചത്: Selsmart
- ഹോം എന്റർടെയ്ൻമെന്റിൽ ഏറ്റവും മികച്ചത്: BenQ
- ഹോം നെറ്റ്‌വർക്കിംഗിൽ മികച്ചത്: TP-Link
- ടെലിവിഷൻ മേഖലയിൽ മികച്ചത്: ഷവോമി
- സുരക്ഷിതമായ ഹോം എന്റർടെയ്ൻമെന്റ് ബ്രാൻഡ്: Lumio
- എനർജി സൊലൂഷൻസിൽ മികച്ചത്: Livguard
- കൊമേഴ്സ്യൽ റഫ്രിജറേഷനിൽ മികച്ചത്: Elanpro
- കൊമേഴ്സ്യൽ ഓവൻ വിഭാഗത്തിൽ മികച്ചത്: Unox
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
