മികച്ച പെർഫോമൻസും ദീർഘകാലം നിലനിൽക്കുന്ന ബാറ്ററി ലൈഫുമായി പോക്കോ അവതരിപ്പിച്ച പുത്തൻ ഫോണാണ് POCO M8 Power. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിലൂടെ പവർഫുൾ പോക്കോ 5ജി ഇന്ന് വിൽപ്പന ആരംഭിക്കുന്നു. 2000 രൂപ വരെയുള്ള ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും ആദ്യ വിൽപ്പനയിൽ ലഭിക്കുന്നു. 120Hz AMOLED ഡിസ്പ്ലേ, 8000mAh ബാറ്ററി, Snapdragon പ്രോസസർ തുടങ്ങിയ പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണിത്. കുറഞ്ഞ വിലയിൽ മികച്ചൊരു ഓൾ-റൗണ്ടർ 5G ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ആദ്യ വിൽപ്പനയിലെ ഓഫറുകൾ നഷ്ടമാക്കരുത്. ഈ പോക്കോ ഫോണിന്റെ ഫീച്ചറുകളും ഇന്നത്തെ സ്പെഷ്യൽ ഓഫറുകളും വിശദമായി അറിയാം.
ബ്ലാക്ക്, പച്ച, ബ്ലേസ് ഓറഞ്ച് കളറുകളിലാണ് പോക്കോ എം8 പവർ പുറത്തിറക്കിയത്. രണ്ട് റാം ഓപ്ഷനുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.
6GB + 128GB ഫോണിന് 24999 രൂപയാണ് വിലയാകുന്നത്. 8GB + 128GB സ്റ്റോറേജ് മോഡലിന്റെ വില 27,999 രൂപയാണ്.
ആദ്യ വിൽപ്പനയിൽ ആകർഷകമായ കിഴിവുകൾ ഫോണിന് ലഭിക്കും. 1,000 രൂപയുടെ കൂപ്പൺ കിഴിവും 2,000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവും 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസും പോക്കോ എം8 പവറും ഫോണിന് ലഭ്യമാണ്.
6GB + 128GB പോകോ ഫോണിന് ഓഫറിലൂടെ 21,999 രൂപയാണ് വില. 8 ജിബി സ്മാർട്ട് ഫോണിന് ആദ്യ വിൽപ്പനയിൽ 24,999 രൂപയുമാകും.
Also Read: വീണ്ടും വെറൈറ്റി! കാതിൽ നിന്ന് വീഴാത്ത ക്ലിപ്പ് ഓൺ ഇയർബഡ്ഡുമായി നതിങ്ങിന്റെ CMF Clip Pro
8,000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. ഈ പോക്കോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.