ഇന്ന് വാങ്ങിയാൽ 2000 രൂപ ഡിസ്കൗണ്ട്! 8000mAh ബാറ്ററി, Snapdragon പെർഫോമൻസുള്ള POCO M8 Power വിൽപ്പനയ്ക്ക്
മികച്ച പെർഫോമൻസും ദീർഘകാലം നിലനിൽക്കുന്ന ബാറ്ററി ലൈഫുമായി പോക്കോ അവതരിപ്പിച്ച പുത്തൻ ഫോണാണ് POCO M8 Power. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിലൂടെ പവർഫുൾ പോക്കോ 5ജി ഇന്ന് വിൽപ്പന ആരംഭിക്കുന്നു. 2000 രൂപ വരെയുള്ള ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും ആദ്യ വിൽപ്പനയിൽ ലഭിക്കുന്നു. 120Hz AMOLED ഡിസ്പ്ലേ, 8000mAh ബാറ്ററി, Snapdragon പ്രോസസർ തുടങ്ങിയ പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണിത്. കുറഞ്ഞ വിലയിൽ മികച്ചൊരു ഓൾ-റൗണ്ടർ 5G ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ആദ്യ വിൽപ്പനയിലെ ഓഫറുകൾ നഷ്ടമാക്കരുത്. ഈ പോക്കോ ഫോണിന്റെ ഫീച്ചറുകളും ഇന്നത്തെ സ്പെഷ്യൽ ഓഫറുകളും വിശദമായി അറിയാം.
SurveyPOCO M8 Power Price India
ബ്ലാക്ക്, പച്ച, ബ്ലേസ് ഓറഞ്ച് കളറുകളിലാണ് പോക്കോ എം8 പവർ പുറത്തിറക്കിയത്. രണ്ട് റാം ഓപ്ഷനുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.
6GB + 128GB ഫോണിന് 24999 രൂപയാണ് വിലയാകുന്നത്. 8GB + 128GB സ്റ്റോറേജ് മോഡലിന്റെ വില 27,999 രൂപയാണ്.
POCO M8 Power Offers India
ആദ്യ വിൽപ്പനയിൽ ആകർഷകമായ കിഴിവുകൾ ഫോണിന് ലഭിക്കും. 1,000 രൂപയുടെ കൂപ്പൺ കിഴിവും 2,000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവും 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസും പോക്കോ എം8 പവറും ഫോണിന് ലഭ്യമാണ്.
6GB + 128GB പോകോ ഫോണിന് ഓഫറിലൂടെ 21,999 രൂപയാണ് വില. 8 ജിബി സ്മാർട്ട് ഫോണിന് ആദ്യ വിൽപ്പനയിൽ 24,999 രൂപയുമാകും.
Also Read: വീണ്ടും വെറൈറ്റി! കാതിൽ നിന്ന് വീഴാത്ത ക്ലിപ്പ് ഓൺ ഇയർബഡ്ഡുമായി നതിങ്ങിന്റെ CMF Clip Pro
പോക്കോ എം8 പവർ സവിശേഷതകൾ
8,000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. ഈ പോക്കോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.
- ഡിസ്പ്ലേ: 2396 × 1080p ഫുൾ HD+ റെസല്യൂഷനുള്ള 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റുമുണ്ട്. 1,800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ഫോണിൽ ലഭിക്കും.
- ക്യാമറ: ഫോണിന് പിൻഭാഗത്ത് f/1.8 അപ്പേർച്ചറുള്ള 5P ലെൻസും 50MP മെയിൻ ക്യാമറയുമാണുള്ളത്. മുൻവശത്ത് 8MP സെൽഫി ക്യാമറയുണ്ട്.
- ബാറ്ററി: സ്മാർട്ട് ഫോണിലെ ഏറ്റവും വലിയ പ്രീമിയം ഫീച്ചറാണ് 8,000mAh സിലിക്കൺ-കാർബൺ ബാറ്ററി. സാധാരണ ഉപയോഗത്തിൽ, ഏകദേശം രണ്ട് ദിവസം മുഴുവൻ കപ്പാസിറ്റി ഫോണിൽ ലഭിക്കുന്നതാണ്. 45W വയേർഡ് ചാർജിങ്ങും 22.5W വയേർഡ് റിവേഴ്സ് ചാർജിങ്ങും ഇതിനുണ്ട്.
- പ്രോസസർ: 4nm പ്രോസസിൽ നിർമിച്ച സ്‌നാപ്ഡ്രാഗൺ 4 Gen 4 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8GB വരെ LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജും സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്യുന്നു.
- സോഫ്റ്റ് വെയർ: സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ ആൻഡ്രോയിഡ് 16 HyperOS 3 ആണ് നൽകിയിട്ടുള്ളത്. ദീർഘകാല സോഫ്റ്റ്‌വെയർ സപ്പോർട്ട് ഇതിന് ലഭിക്കും. 4 വർഷം വരെ Android അപ്‌ഡേറ്റുകളും 6 വർഷം വരെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിന് ഉറപ്പിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
