വീണ്ടും വെറൈറ്റി! കാതിൽ നിന്ന് വീഴാത്ത ക്ലിപ്പ് ഓൺ ഇയർബഡ്ഡുമായി നതിങ്ങിന്റെ CMF Clip Pro
യൂണീക് ഡിസൈനുകളിലൂടെ ചുരുങ്ങിയ കാലയളവിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ബ്രാൻഡാണ് നതിങ്. Nothing സബ് ബ്രാൻഡ് ഇപ്പോഴിതാ പുത്തൻ ഇയർബഡ്സ് പുറത്തിറക്കി. ഓഡിയോ വിപണിയിൽ പുതിയ വിപ്ലവ ഡിസൈനുമായി CMF Clip Pro ക്ലിപ്പ്-ഓൺ ഇയർബഡ്സ് ആഗോളവിപണിയിൽ അവതരിപ്പിച്ചു. സാധാരണ ഇയർബഡ്സുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി, കാതുകളിൽ ക്ലിപ്പ് ചെയ്ത് വെക്കാവുന്ന ഇയർഫോണാണിത്. വ്യായാമം ചെയ്യുമ്പോഴും തിരക്കിനിടയിലും യാത്രകളിലും കാതിൽ നിന്നും ഊരിവീഴാതെയുള്ള ഓപ്പൺ-ഇയർ ഡിസൈനാണ് സിഎംഎഫ് ക്ലിപ്പ് പ്രോയ്ക്കുള്ളത്. അൾട്രാ ബാസ് ടെക്നോളജി ഉപയോഗിച്ചിട്ടുള്ള ഇയർപോഡിന്റെ സവിശേഷതകളും ഇന്ത്യയിലെ ലഭ്യതയും വിലയും അറിയാം.
SurveyCMF Clip Pro Features
സിഎംഎഫ് ക്ലിപ് പ്രോ എന്ന് പേര് സൂചിപ്പിക്കുന്നത് പോലെ ക്ലിപ്പ്-സ്റ്റൈൽ ഡിസൈനാണുള്ളത്. അടുത്തകാലത്തായി ഈ ഡിസൈനിലുള്ള ഓഡിയോ ഉപകരണങ്ങൾക്ക് ഉപയോക്താക്കൾക്കിടയിൽ വളരെ ജനപ്രീതി ഇയർബഡ്സിന് ലഭിക്കുന്നുണ്ട്.

അൾട്രാ ബേസ് ടെക്നോളജി ഉപയോഗിക്കുന്ന 10.8mm ഡ്രൈവറുകളാണ് ഇതിനുള്ളത്. ഓരോ ഇയർബഡിലെയും 60mAh ബാറ്ററിയിൽ നിന്ന് 10 മണിക്കൂർ മ്യൂസിക് പ്ലേബാക്കും 6.5 മണിക്കൂർ ടോക്ക് ടൈമും ലഭിക്കും. 475mAh ബാറ്ററിയുള്ള ചാർജിംഗ് കേസാണ് സിഎംഎഫ് ക്ലിപ് പ്രോയ്ക്കുള്ളത്. ഇത് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. എന്നുവച്ചാൽ 10 മിനിറ്റ് ചാർജ് ചെയ്താൽ നാല് മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും.
Also Read: പവറിലും ക്യാമറയിലും രാജാവ് ഇവൻ തന്നെ! Vivo V70 FE ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ
വോളിയം, പ്ലേബാക്ക്, കോളുകൾ എന്നിവ നിയന്ത്രിക്കാനും പെയറിംഗ് മോഡിലേക്ക് മാറാനും സഹായിക്കുന്ന ഒരു സ്മാർട്ട് ഡയൽ കേസിലുണ്ട്. ഗ്ലൗസ് ധരിച്ചുകൊണ്ട് പോലും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ബട്ടണുകൾ ഇയർപോഡിലും സജ്ജീകരിച്ചിരിക്കുന്നു.
ഇനി ഇയർബഡ്സിലെ കണക്റ്റിവിറ്റി ഫീച്ചറുകൾ നോക്കാം. ബ്ലൂടൂത്ത് 5.4, LDAC, AAC, SBC കോഡെക്കുകൾ ഇവയ്ക്കുണ്ട്. ഒരേസമയം രണ്ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഗൂഗിൾ ഫാസ്റ്റ് പെയർ, മൈക്രോസോഫ്റ്റ് സ്വിഫ്റ്റ് പെയർ എന്നിവയ്‌ക്കൊപ്പം ലോ ലാഗ് മോഡും ലഭ്യമാണ്.
ഇതിൽ നാല് മൈക്രോഫോണുകളുണ്ട്. ഇത് ക്ലിയർ വോയ്‌സ് ടെക്നോളജി ഉപയോഗിക്കുന്നു. പൊടിയിൽ നിന്നും വെള്ളം തെറിക്കുന്നതിൽ നിന്നും സംരക്ഷണം നൽകുന്നതിനായി IP54 റേറ്റിങ്ങുണ്ട്. ഈ സിഎംഎഫ് ക്ലിപ് പ്രോയുടെ കേസിന് IPX2 റേറ്റിംഗാണുള്ളത്. 5.92 ഗ്രാം ഭാരവും കേസിന് 38.81 ഗ്രാം ഭാരവുമാണ് വരുന്നത്.
സിഎംഎഫ് ക്ലിപ് പ്രോ ഇന്ത്യയിലെ ലഭ്യത, വില എത്ര?
ഓഗസ്റ്റ് 15-ന് യുഎസ്, യുകെ വിപണികളിൽ സിഎംഎഫ് ക്ലിപ് പ്രോ ലഭ്യമാകും. സെപ്റ്റംബർ 15-ന് യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലും ഇന്ത്യയിലും ഇയർബഡ്സ് പുറത്തിറക്കും. ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, കോറൽ എന്നീ നിറങ്ങളിലാണ് ക്ലിപ് പ്രോ ഇയർബഡ്സ് ലഭിക്കുക. യുഎസിൽ 79 ഡോളറാകും വില. 9,400 രൂപയായിരിക്കും ഏകദേശ വില.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
