Poco M7 Pro 5G: 50MP Sony ക്യാമറയും, 45W ഫാസ്റ്റ് ചാർജിങ്ങുമുള്ള പുതിയ Budget Phone

HIGHLIGHTS

പുതിയ Budget Phone ആയ Poco M7 Pro 5G പുറത്തിറക്കി

ഇതിന്റെ ക്യാമറയും ബാറ്ററിയും ഡിസ്പ്ലേയുമെല്ലാം പ്രീമിയം ഫീച്ചറുള്ളവയാണ്

പോകോ M7 പ്രോ 5G-യുടെ വില ആരംഭിക്കുന്നത് 13,999 രൂപയിലാണ്

Poco M7 Pro 5G: 50MP Sony ക്യാമറയും, 45W ഫാസ്റ്റ് ചാർജിങ്ങുമുള്ള പുതിയ Budget Phone

15000 രൂപയ്ക്ക് താഴെ ഏറ്റവും പുതിയ Budget Phone ആയ Poco M7 Pro 5G പുറത്തിറക്കി. Poco India വിപണിയിലെത്തിച്ച പുതിയ സ്മാർട്ഫോൺ ഒരു ഓൾറൌണ്ടറാണ്. ഇതിന്റെ ക്യാമറയും ബാറ്ററിയും ഡിസ്പ്ലേയുമെല്ലാം പ്രീമിയം ഫീച്ചറുള്ളവയാണ്.

Digit.in Survey
✅ Thank you for completing the survey!

പോകോ M7 പ്രോ 5G-യുടെ വില ആരംഭിക്കുന്നത് 13,999 രൂപയിലാണ്. സോണി സെൻസറും 5,110mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങും ഇതിനുണ്ട്. ഫോണിൽ സാംസങ്ങിന്റെ SGS ഐ കെയർ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്.

Poco M7 Pro 5G: വിലയും വിൽപ്പനയും

രണ്ട് കോൺഫിഗറേഷനുകളിലാണ് ഈ പോകോ M7 പ്രോ ലഭിക്കുന്നത്. 6GB+128GB വരുന്ന കുറഞ്ഞ സ്റ്റോറേജ് ഇതിനുണ്ട്. കൂടാതെ, 8GB+256GB സ്റ്റോറേജുള്ള മറ്റൊരു ഫോണുമുണ്ട്.

poco m7 pro 5g launched with 50mp sony camera
Poco M7 Pro 5G

ഇവയിൽ കുറഞ്ഞ വേരിയന്റിന് 13,999 രൂപയാണ് വിലയാകുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 15,999 രൂപയാണ്. ഈ സ്മാർട്ഫോൺ നിങ്ങൾക്ക് ഒലിവ് ട്വിലൈറ്റ്, ലാവെൻഡർ ഫ്രോസ്റ്റ്, ലൂണാർ ഡസ്റ്റ് പവർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭിക്കും. ഡിസംബർ 20 മുതലാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. അന്ന് ഉച്ചയ്ക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് വിപണനം നടക്കുക.

പോകോ M7 പ്രോ 5G: സ്പെസിഫിക്കേഷൻ

120Hz റിഫ്രഷ് റേറ്റാണ് ഈ പോകോ M7 പ്രോ ഫോണിനുള്ളത്. ഇതിന് 2,160Hz ടച്ച് സാമ്പിൾ റേറ്റുണ്ട്. 6.67 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയിലുള്ള സ്മാർട്ഫോണാണിത്. 2,100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് സ്മാർട്ഫോണിനുണ്ട്. ഇതിന്റെ സ്ക്രീൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 കൊണ്ട് സുരക്ഷിതമാക്കിയിരിക്കുന്നു.

പോകോ M7 പ്രോയിലുള്ളത് ഡ്യുവൽ റിയർ ക്യാമറയാണ്. ഇതിൽ പിൻഭാഗത്ത് 50MP സോണി ലിറ്റിയ LYT-600 പ്രൈമറി സെൻസറുണ്ട്. 2MP മാക്രോ സെൻസറും ഫോണിലുണ്ട്. ഹോൾ-പഞ്ച് കട്ടൗട്ടിൽ ആണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഈ ഫ്രണ്ട് ക്യാമറയ്ക്ക് 20MP സെൻസറാണുള്ളത്.

POCO m7 pro
New Poco 5G

മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസ്സിൽ പ്രവർത്തിക്കുന്നു. HyperOS വേർഷനാണ് ഫോണിന്റെ ഒഎസ്.

പുതിയ പോകോ ഫോണിന് രണ്ട് പ്രധാന Android OS അപ്‌ഡേറ്റുകൾ കമ്പനി നൽകുന്നു. അതുപോലെ നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ഉറപ്പാണ്.

Also Read: ഇന്നത്തെ Offer! 5000mAh ബാറ്ററി, Triple ക്യാമറ Samsung Galaxy 6000 രൂപ വിലക്കുറവിൽ

ഫോണിലെ ബാറ്ററി 5,110mAh ആണ്. ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഗ്ലാസ് റിയർ ഡിസൈനിന് പകരമായി രണ്ട്-ടോൺ ഫിനിഷുള്ള പോളികാർബണേറ്റ് ബാക്ക് ഫീച്ചറാണുള്ളത്. പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിങ്ങുണ്ട്. ഈ 5ജി സ്മാർട്ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും, ഡ്യുവൽ-ബാൻഡ് വൈ-ഫൈയും കൊടുത്തിട്ടുണ്ട്. അതുപോലെ 5G കണക്റ്റിവിറ്റിയും പോകോ M7 Pro സപ്പോർട്ട് ചെയ്യുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo