ഇന്നത്തെ Offer! 5000mAh ബാറ്ററി, Triple ക്യാമറ Samsung Galaxy 6000 രൂപ വിലക്കുറവിൽ

HIGHLIGHTS

ഫ്ലിപ്കാർട്ടിലെ സൂപ്പർ വാല്യു ഡേയ്‌സ് വിൽപ്പനയിലാണ് ഓഫർ

Samsung Galaxy A15 5G ഓഫറിൽ വാങ്ങാം

6GB, 8GB റാം വേരിയന്റുകൾ 15000 രൂപയ്ക്ക് താഴെ വാങ്ങാം

ഇന്നത്തെ Offer! 5000mAh ബാറ്ററി, Triple ക്യാമറ Samsung Galaxy 6000 രൂപ വിലക്കുറവിൽ

ബ്രാൻഡഡ് 5G Phones വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് Samsung Galaxy A15 5G ഓഫറിൽ വാങ്ങാം. 5000mAh ബാറ്ററിയുള്ള ഫോൺ ഇപ്പോൾ 6000 രൂപ കിഴിവിലാണ് വിൽക്കുന്നത്. എന്നുവച്ചാൽ ഫോണിന്റെ 6GB, 8GB റാം വേരിയന്റുകൾ 15000 രൂപയ്ക്ക് താഴെ വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

സാംസങ് Galaxy 5G: ഓഫർ

നിങ്ങൾ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് മികച്ച ഓപ്ഷനാണ്. സാംസങ് ഫോണുകൾ അവയുടെ ക്യാമറ ക്വാളിറ്റിയിൽ എപ്പോഴും അറിയപ്പെടുന്നു. ഈ മിഡ് റേഞ്ച് ഫോണിലും മികച്ച ക്യാമറ പെർഫോമൻസ് നിങ്ങൾക്ക് പ്രതീക്ഷിക്കാം.

ഫ്ലിപ്കാർട്ടിലെ സൂപ്പർ വാല്യു ഡേയ്‌സ് വിൽപ്പനയിലാണ് ഓഫർ. സാംസങ് ഗാലക്‌സി A15 5G വാങ്ങാനുള്ള ഓഫർ ഇങ്ങനെയാണ്.

6GB+ 128GB സ്റ്റോറേജ് ഫോണിന് 20,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിൽ 28% കിഴിവോടെ ഫോൺ ലഭ്യമാണ്. അതായത് ഈ ഫോണിന് 14,399 രൂപയാണ് ഇപ്പോൾ ചെലവാകുന്നത്. 6GB+ 128GB സ്റ്റോറേജ് ഫോൺ 15,999 രൂപയ്ക്കും പർച്ചേസ് ചെയ്യാം.

Samsung Galaxy A15 5G
Samsung Galaxy A15 5G

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 5% ക്യാഷ്ബാക്കുണ്ട്. ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. എന്നാൽ നിലവിൽ ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് ഓഫറുകളൊന്നും ഈ സ്മാർട്ഫോണിന് തരുന്നില്ല. 2,667 രൂപയ്ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ

Samsung Galaxy A15 5G: സ്പെസിഫിക്കേഷൻ

സാംസങ് ഗാലക്സി A15 5G മികച്ച മിഡ് റേഞ്ച് ഫോണാണെന്ന് പറയാൻ എന്താണ് കാരണമെന്നോ? ഇതിന്റെ ക്യാമറയും സോഫ്റ്റ് വെയറും ബാറ്ററി പെർഫോമൻസുമാണ്.

ഫോണിലുള്ളത് 6.5 ഇഞ്ച് FHD + റെസലൂഷനുള്ള ഡിസ്പ്ലേയാണ്. ഇതിന് 90Hz റിഫ്രഷ് റേറ്റ് സപ്പോർട്ടാണ് വരുന്നത്. ഫോണിൽ ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 6100+ SoC പ്രോസസറുണ്ട്. 1080×2340 പിക്സൽ റെസലൂഷനാണ് ഡിസ്പ്ലേയ്ക്കുള്ളത്. ഇത് ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. അമോലെഡ് ഡിസ്പ്ലേ അല്ലാത്തതിനാൽ ഇതിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിട്ടുള്ളത്.

ക്യാമറ നോക്കുകയാണെങ്കിൽ ഫോണിലുള്ളത് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ്. 50 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി ക്യാമറ. മുൻവശത്ത്, സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറയുമുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നിങ്ങൾക്ക് ഈ ഫോണിൽ ലഭിക്കും. ഇതിലുള്ളത് 5000mAh ബാറ്ററിയാണ്.

Also Read: 200MP Samsung S24 Ultra വില 24,300 രൂപ വെട്ടിക്കുറച്ചു! സ്വപ്ന ഫോണിനുള്ള Bumper ഓഫർ മിസ്സാക്കരുതേ…

കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറക്കിയ സ്മാർട്ഫോണാണിത്. വിപണിയിൽ ഫോണിന് കാര്യമായ സ്ഥാനം പിടിച്ചുപറ്റാനായി. എന്നാലും സാംസങ് Galaxy A15-ന് പകരം വേറെ ഫോൺ നിങ്ങൾ ആലോചിക്കുന്നുണ്ടോ? എങ്കിൽ സാംസങ്ങിന്റെ തന്നെ ഗാലക്സി A21, A22 എന്നിവ പരിഗണിക്കാം. റെഡ്മി നോട്ട് 13, ടെക്നോ സ്പാർക് 20 പ്രോ എന്നിവയും ഈ ബജറ്റിൽ വരുന്ന ഫോണുകളാണ്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo