5.5 ഇഞ്ച് HD ഡിസ്പ്ലേയുമായി പാനാസോണിക്കിന്റെ എലുഗ നോട്ട്

Highlights

13,290 രൂപക്ക് പാനാസോണിക്കിന്റെ എലുഗ നോട്ട് വിപണിയിൽ

പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലായ എലുഗ നോട്ട് വിപണിയിൽ .5.5 FHD ഡിസ്പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഇതിന്റെ മറ്റു വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 16 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാപിക്സൽ മുൻ ക്യാമറയും ആണുള്ളത് . Android Marshmallow v6.0 ൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് 1.3GHz octa-core ലാണ് .ഇതിന്റെ ഇന്ത്യയിലെ വില എന്നു പറയുന്നത് Rs. 13,290 രൂപയാണ് .3 ജിബിയുടെ റാം ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചു പറയുവാണെങ്കിൽ 3000 mAh ബാറ്ററി ലൈഫ് ആണുള്ളത് .32 ജിബിയുടെ മെമ്മറി സ്റ്റോറേജു ഇതിന് മികച്ച പിന്തുണ നൽകുന്നു .കുറച്ചു മാസങ്ങൾക് മുൻപ് പാനാസോണിക്കിന്റെ എലുഗ ആർക് വിപണിയിൽ എത്തിച്ചിരുന്നു .പക്ഷെ പ്രേതീഷിച്ച അത്ര വിജയം ആർക്കിനു കണ്ടെത്താനായില്ല .4 .7 FHD ഡിസ്പ്ലേയിൽ ആണ് പ്രവർത്തിക്കുന്നത് . Rs. 12,490 വില ആയിരുന്നു ഇതിന്റെ .8 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ടായിരുന്നു .ക്യാമറക്കു വെണ്ടത്ര ക്വാലിറ്റി ഇല്ലാത്തതായിരുന്നു ഇതിന്റെ ഒരു പോരായ്‌മ .ആ പോരായ്മ്മ തീർക്കാൻ ഇതിനു സാധിക്കുംമോ എന്നു നമുക്ക് കണ്ടറിയാം . 

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile