6.2 ഇഞ്ചിന്റെ Notch ഡിസ്‌പ്ലേയിൽ ഒപ്പോയുടെ A5 എത്തുന്നു

Updated on 06-Jul-2018
HIGHLIGHTS

പുതിയ സ്മാർട്ട് ഫോണുകളുമായി ഒപ്പോ എത്തുന്നു

 

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് A5.ഒരുപാടു സവിശേഷതകൾ ഈ മോഡലുകൾക്ക് ഒപ്പോ നൽകിയിരിക്കുന്നു .സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് മാത്രമല്ല ഇപ്പോൾ ഡിസ്‌പ്ലേയിലും പുതിയ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു .എന്നാൽ ഇതിന്റെ ആന്തരിക സവിശേഷതകൾ എല്ലാം തന്നെ ആവറേജ് മാത്രമാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .6.2 ഇഞ്ചിന്റെ  Notch ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോ ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .720 x 1,520ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഒപ്പോയുടെ തന്നെ എ 3 മോഡലുകൾക്ക് സമാനമായ ഡിസ്പ്ലേ സവിശേഷതകളാണ് എ5നു നൽകിയിരിക്കുന്നത് .

ഇതിന്റെ ആന്തരിക സവിശേഷതകളെക്കുറിച്ചു പറയുകയാണെങ്കിൽ 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് എന്നിവയാണ് .കൂടാതെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ മറ്റു വേരിയന്റ്റുകൾ ഒന്നും തന്നെ പുറത്തിറങ്ങുന്നില്ല എന്നാണ് സൂചനകൾ .കാരണം ഒപ്പോയുടെ തന്നെ റിയൽ മി എന്ന മോഡലുകളുടെ 6 ജിബി റാം വേരിയന്റ്റ് പുറത്തിറങ്ങിയിരുന്നു .

 Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഒപ്പോയുടെ എ5 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

 4,230 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ്അൺലോക്കിങ് സംവിധാനം ,4ജി LTE എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ,ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില 16990 രൂപയാണ് .ജൂലൈയിൽ ഇത് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :