വൺപ്ലസ് ആരാധകരെ ആവേശത്തിലാഴ്ത്തി 20,000 രൂപ റേഞ്ചിൽ പുതുപുത്തൻ സ്മാർട്ട് ഫോൺ എത്തി. വിവോ വി70 എഫ്ഇ പോലെ തോന്നിപ്പിക്കുന്ന ലുക്കിലാണ് പവർഫുൾ OnePlus Nord CE 6 Lite ലോഞ്ച് ചെയ്തത്. 7000 mAh പവറിനൊപ്പം 144Hz സ്മൂത്ത് സ്ക്രീനാണ് സ്മാർട്ട് ഫോണിന്റെ ഹൈലൈറ്റ്. ഗെയിമിംഗ് പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഫീച്ചറുകളാണിവ. സാധാരണ നോർഡ് മോഡലുകളിൽ കാണുന്ന 120Hz-ൽ നിന്നുള്ള വലിയൊരു അപ്ഡേറ്റാണ് ഇപ്രാവശ്യം ഡിസ്പ്ലേയ്ക്കുള്ളത്. ഒരു സാധാരണ സ്മാർട്ട്ഫോണിന്റെ കനം മാത്രമാണുള്ളത്. എന്നാൽ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫിൽ വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് വിട്ടുവീഴ്ച വരുത്തിയിട്ടില്ല. സ്റ്റൈലിഷ് ലുക്കും ശക്തമായ ബാറ്ററിയുമുള്ള വൺപ്ലസ് സ്മാർട്ട് ഫോണിന്റെ കൂടുതൽ സവിശേഷതകൾ അറിയാം.
OnePlus Nord CE 6 Lite Price, Offers India
വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റിൽ മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണുള്ളത്.
- 6 ജിബി + 128 ജിബി: 20,999 രൂപ
- 8 ജിബി + 128 ജിബി: 22,999 രൂപ
- 8 ജിബി + 256 ജിബി: 25,999 രൂപ
2000 രൂപയുടെ ലോഞ്ച് ഓഫർ സ്മാർട്ട് ഫോണിന് ലഭിക്കുന്നു. ഈ ബാങ്ക് കിഴിവ് ആദ്യ വിൽപ്പനയിൽ വിനിയോഗിച്ചാൽ 18,999 രൂപയ്ക്ക് വൺപ്ലസ് ഫോൺ വാങ്ങിക്കാം. ആമസോൺ, വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, ഓഫ്‌ലൈനായി വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകളിലൂടെയും വിൽക്കും. മെയ് 12 മുതലാണ് വിൽപ്പന. വിവിഡ് മിന്റ്, ഹൈപ്പർ ബ്ലാക്ക് നിറങ്ങളിലാണ് നോർഡ് സിഇ 6 ലൈറ്റ് അവതരിപ്പിച്ചത്.
Also Read: ദാ എത്തി, 6500 mAh ബാറ്ററിയും ZEISS ക്യാമറയുമായി Vivo X300 FE!
വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് ഫീച്ചറുകൾ
വൺപ്ലസ് നോർഡ് സിഇ 6 മോഡലിനേക്കാൾ വ്യത്യസ്തമായ പ്രോസസറും ഡിസ്പ്ലേ, ക്യാമറ ഫീച്ചറുകളുമാണ് ലൈറ്റ് മോഡലിലുള്ളത്. സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ അറിയാം.
- ഡിസ്പ്ലേ: 6.72 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയുള്ള ഫോണിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടും 144Hz വരെ പരമാവധി റിഫ്രഷ് റേറ്റുമാണുള്ളത്. റണ്ണർ ഗെയിമുകളിൽ 144 FPS വരെ ഗെയിമിങ് ഇതിലൂടെ സാധ്യമാകും.
- പ്രോസസർ: ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അപെക്സ് ചിപ്‌സെറ്റാണ് പ്രവർത്തിക്കുന്നത്. ഇത് 4nm പ്രോസസ്സിൽ നിർമ്മിച്ചതാണ്. പ്രോസസർ UFS 3.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. മികച്ച പെർഫോമൻസിനും ചൂട് നിയന്ത്രിക്കാനും 5,300mm വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഫോണിലുണ്ട്.
- ക്യാമറ: ഈ വൺപ്ലസ് ഫോണിൽ 4K വീഡിയോ റെക്കോർഡിങ് കപ്പാസിറ്റിയുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസർ നൽകിയിരിക്കുന്നു. ഇതിനൊപ്പം 2MP ഡെപ്ത് സെൻസറുമുണ്ട്. പിൻവശത്തെ ഡ്യുവൽ ക്യാമറയ്ക്ക് പുറമെ ഫോണിന് മുൻഭാഗത്ത് 8-മെഗാപിക്സൽ സെൽഫി സെൻസറും കൊടുത്തിരിക്കുന്നു.
- ബാറ്ററി: 7,000mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റിലുള്ളത്. ഇത് രണ്ട് ദിവസം വരെ ചാർജിങ് കപ്പാസിറ്റിയുള്ളതാണ്. സ്മാർട്ട് ഫോണിന് 45W SUPERVOOC വയർഡ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു.
- ഡ്യൂറബിലിറ്റി: MIL-STD-810H സർട്ടിഫിക്കേഷനുള്ള ഫോണാണ് നോർഡ് സിഇ 6 ലൈറ്റ്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 16-ൽ ഇത് പ്രവർത്തിക്കുന്നു. AI പെർഫെക്റ്റ് ഷോട്ട്, AI റിഫ്ലക്ഷൻ ഇറേസർ, AI ഡീറ്റെയിൽ ബൂസ്റ്റ്, AI പോർട്രെയിറ്റ് ഗ്ലോ, AI ഇറേസർ, AI റീഫ്രെയിം തുടങ്ങിയ ഫീച്ചറുകൾ ഇതിനുണ്ട്.